ഐതിഹ്യമാലയിൽ പ്രസ്താവിച്ചിരിക്കുന്ന ഒരു മന്ത്രവാദിയും ജാലവിദ്യക്കാരനുമാണു് കുമാരമംഗലത്തു നമ്പൂരി. ഇദ്ദേഹത്തിന്റെ ഇല്ലം കോട്ടയം താലൂക്കിൽ വിജയപുരം പകുതിയിൽ പാറമ്പുഴ ദേശത്തായിരുന്നുവെന്നു് ഗ്രന്ഥത്തിൽ പറയുന്നു.

ഐതിഹ്യം

തിരുത്തുക

കായംകുളം രാജവംശത്തിൽ പുരുഷനിഗ്രഹം നടത്തിവന്നിരുന്ന ഒരു യക്ഷിയെ ഇദ്ദേഹം കായംകുളം രാജാവിന്റെ നിർദ്ദേശപ്രകാരം ബന്ധിച്ചു. തുടർന്ന് മനുഷ്യസ്ത്രീയുടെ രൂപത്തിൽ സ്വന്തം ഭവനത്തിൽ താമസിപ്പിക്കുകയും, യക്ഷി അവിടെനിന്ന് രക്ഷപ്പെടാതിരിക്കാനായി ഒരു ഇരുമ്പുനാരായത്തിന്മേൽ ആവാഹിച്ച് ആ നാരായം ഇല്ലത്തു നാലുകെട്ടിനകത്തു നടുമുറ്റത്തു തറയ്ക്കുകയും ചെയ്തു.

മന്ത്രവാദി ഇല്ലത്തു നിന്നും പോയ സമയം നോക്കി യക്ഷി ഇല്ലത്തുള്ളവരെ കബളിപ്പിച്ച് രക്ഷപ്പെട്ട് തിരികെ കായംകുളത്തെത്തുകയും പുരുഷ നിഗ്രഹം തുടരുകയും ചെയ്തു. വീണ്ടും നമ്പൂതിരി തന്നെയെത്തി യക്ഷിയെ തളയ്ക്കുകയും ഇല്ലത്തിന്റെ മുറ്റത്തുതന്നെ ചെറിയ ഒരു ശ്രീകോവിൽ പണിയിച്ചു് യക്ഷിയെ ആ ബിംബത്തിൽ ആവാഹിച്ച് യഥാവിധി പ്രതിഷ്ഠിക്കുകയും, അവിടെ പതിവായി നിവേദ്യം തുടങ്ങുകയും ചെയ്തു. ഇതിനു പ്രത്യുപകാരമായി ചവറയിലുള്ള കുറച്ചധികം വസ്തുവകകൾ കായംകുളം രാജാവ് നമ്പൂരിക്ക് കരമൊഴിവാക്കി പതിച്ചു നൽകി.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഐതിഹ്യമാല/കുമാരമംഗലത്തു_നമ്പൂരി എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=കുമാരമംഗലത്തു_നമ്പൂരി&oldid=1624223" എന്ന താളിൽനിന്ന് ശേഖരിച്ചത്