കുന്നോന്നി

കോട്ടയം‍ ജില്ലയിലെ ഗ്രാമം

കേരളത്തിലെ കോട്ടയം ജില്ലയിൽ പശ്ചിമഘട്ട മലനിരകളുടെ താഴ്‌വരയിലുള്ള ഒരു ഗ്രാമമാണ് കുന്നോന്നി.

കുന്നോന്നി
ഗ്രാമം
കുന്നോന്നി is located in Kerala
കുന്നോന്നി
കുന്നോന്നി
Location in Kerala, India
കുന്നോന്നി is located in India
കുന്നോന്നി
കുന്നോന്നി
കുന്നോന്നി (India)
Coordinates: 9°39′0″N 76°50′0″E / 9.65000°N 76.83333°E / 9.65000; 76.83333
Country ഇന്ത്യ
Stateകേരളം
Districtകോട്ടയം
Languages
 • Officialമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-35

കോട്ടയത്ത് നിന്ന് ഏകദേശം 50 കിലോമീറ്ററും പൂഞ്ഞാറിൽ നിന്ന് ഏകദേശം 3 കിലോമീറ്ററും അകലെയാണ് കുന്നോന്നി ഗ്രാമം സ്ഥിതിചെയ്യുന്നത്. പാലാ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പൂഞ്ഞാർ എന്നിവയാണ് ഗ്രാമത്തിന് അടുത്തുള്ള മറ്റു പട്ടണങ്ങൾ .

ജനസംഖ്യ

തിരുത്തുക

ഒരു കാർഷിക ഗ്രാമമായ കുന്നോന്നിയിലെ ഭൂരിഭാഗം ആളുകളും റബ്ബർ കർഷകരാണ്. ഈ ഗ്രാമത്തിലെ ജനസംഖ്യ ഏകദേശം 2500 ആണ്. ഇവരിൽ ഭൂരിഭാഗവും കർഷകരും ദിവസ വേതനക്കാരുമാണ്. സമീപകാലത്ത് കേരളത്തിനു പുറത്തും വിദേശങ്ങളിലും ഇവിടനിന്നുള്ള ധാരാളം ആളുകൾ ജോലി അന്വേഷിച്ചു പോകുന്നു. ഈ പ്രദേശത്തെ ജനസംഖ്യയിൽ ഹൈന്ദവ, ക്രൈസ്തവ വിഭാഗങ്ങൾ ഉൾപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=കുന്നോന്നി&oldid=4228734" എന്ന താളിൽനിന്ന് ശേഖരിച്ചത്