കേരളത്തിലെ ഒരു നക്സൽ നേതാവായിരുന്നു കുന്നിക്കൽ നാരായണൻ. പശ്ചിമബംഗാളിലെ നക്സൽ ബാരിയിൽ നടന്ന സായുധവിപ്ലവത്തിന്റെ തുടർച്ച പിടിച്ച് കേരളത്തിൽ നക്സൽ പ്രസ്ഥാനത്തിന് തുടക്കമിട്ടപ്പോൾ അതിനേ നേതൃത്വം നൽകിയ വ്യക്തിയായിരുന്നു ഇദ്ദേഹം. 1968-ൽ കേരളത്തിൽ നടന്ന ആദ്യത്തെ നക്സൽ ആക്ഷനായ തലശ്ശേരി - പുൽപ്പള്ളി ആക്രമണത്തിന് നേതൃത്വം നൽകാൻ ഇദ്ദേഹമുണ്ടായിരുന്നു.[1]

നക്സൽ നേതാവായിരുന്ന മന്ദാകിനി നാരായണനെ വിവാഹം കഴിച്ചു. കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന് പിന്നീട് നേതൃത്വം നൽകിയ കെ. അജിത മകളാണ്.

  1. "Indiavision Vasthavam on Kerala Naxalite Movement History". Retrieved 11 നവംബർ 2010.
"https://ml.wikipedia.org/w/index.php?title=കുന്നിക്കൽ_നാരായണൻ&oldid=1994505" എന്ന താളിൽനിന്ന് ശേഖരിച്ചത്