പത്രാധിപർ, ജീവചരിത്രകാരൻ, എന്നീ നിലകളിൽ പ്രശസ്തനാണ് കുന്നത്ത് ജനാർദ്ദന മേനോൻ (1885 - 1955). പാലക്കാട് ജില്ലയിലെ ഒലവക്കോടാണ് ജന്മസ്ഥലം. കണ്ണൻ ജനാർദ്ദനൻ എന്ന തൂലികാനാമത്തിലും ഇദ്ദേഹം രചനകൾ നടത്തിയിട്ടുണ്ട്. സമദർശി, സ്വരാജ്, ധർമ്മദേശം, ഗോമതി, ദീപം, മലയാളരാജ്യം,എക്സ്പ്രസ്സ് തുടങ്ങിയവയിൽ ഇദ്ദേഹം പത്രാധിപരായിരുന്നിട്ടുണ്ട്. സംസ്കൃതത്തിലും തമിഴിലും വ്യുല്പന്നനായ ഇദ്ദേഹം കുറേക്കാലം സർക്കാർ ജോലിയും ചെയ്തിരുന്നു.

ജീവചരിത്രങ്ങൾ

തിരുത്തുക
  • കുമാരനാശാൻ
  • സിദ്ധാർത്ഥൻ
  • വി.സി ബാലകൃ‍ഷ്ണപ്പണിക്കർ
  • യേശുക്രിസ്തു
  • അരവിന്ദയോഗി

ചരിത്രം‍

തിരുത്തുക

ഒന്നാം ലോകമഹായുദ്ധം (രണ്ടുഭാഗങ്ങൾ)‌

വിവർത്തനങ്ങൾ

തിരുത്തുക

നോവലുകൾ

തിരുത്തുക