ഗുജറാത്ത് കലാപത്തിൽ പ്രാണരക്ഷയ്ക്കു കേഴുന്ന യുവാവിന്റെ കഥ പറയുന്ന നാടകമാണ് കുത്ബുദ്ദീൻ അൻസാരി. കുത്ബുദ്ദീൻ അൻസാരിയായി വേഷമിടുന്നത് കുത്ബുദ്ദീനുമായി രൂപസാദൃശ്യമുള്ള കേരള കൗമുദി സീനിയർ ഫോട്ടോഗ്രാഫർ ജിതേഷ് ദാമോദറാണ്. തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലിൽ ഈ നാടകം ഏറെ ശ്രദ്ധനേടിയിരുന്നു. ഗുജറാത്ത് കലാപ സമയത്ത് കലാപകാരികളുടെ കരുണയിൽ ജീവിതം തിരിച്ചുകിട്ടിയ കുത്ബുദ്ദീന് പിന്നീടുണ്ടാകുന്ന അനുഭവങ്ങളും ആത്മസംഘർഷങ്ങളുമാണ് നാടകത്തിലുള്ളത്. വേൾഡ് പ്രസ് ഫോട്ടോഗ്രഫി അവാർഡ് ലഭിച്ചിട്ടുള്ള ആർക്കോ ദത്ത ഗുജറാത്ത് കലാപത്തിനുശേഷം എടുത്ത അഹമ്മദാബാദിലെ കുത്ബുദ്ദീൻ അൻസാരിയുടെ ചിത്രമാണ് ഈ നാടകത്തിന്റെ മുഖ്യ പ്രചോദനം. കലാപകാരികളിൽനിന്ന് രക്ഷപ്പെട്ട് ബംഗാളിൽ അഭയംതേടിയ അൻസാരിയുടെ കലാപകാലത്തെ മാനസിക സംഘർഷങ്ങൾ അനാവരണംചെയ്യുകയാണ് "കുത്ബുദ്ദീൻ അൻസാരി" എന്ന ഏകപാത്ര നാടകം. . സംവിധാനം ഗോപി കുറ്റിക്കോൽ. കലാസംവിധാനം നേമം പുഷ്പരാജ്.[1]

നാടകം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കരിവാരിത്തേക്കുന്നതാണെന്നാരോപിച്ച് ബി.ജെ.പി.-ഹിന്ദു ഐക്യവേദി പ്രവർത്തകർ നാടകത്തിനെതിരെ ഭീഷണി മുഴക്കിയതിനെ തുടർന്ന് അവതരണം ഉപേക്ഷിച്ചു.[2][3]

  1. http://deshabhimani.tv/printNewscontent.php?id=18680[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-10. Retrieved 2012-04-09.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-10. Retrieved 2012-04-09.