കുത്തുബാപ്പാറ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അഭിമുഖം, സന്ദർശനം. കൊല്ലം ജില്ലയിൽ പത്തനാപുരം താലുക്കിലെ ഇടമുളയ്ക്കൽ പഞ്ചായത്തിലെ തടിയ്ക്കാട് എന്ന പ്രദേശത്ത് നേർച്ചയ്ക്കായി ഉപയോഗിച്ചിരുന്ന സ്ഥലമാണ് കുത്തുബാപ്പാറ.1953 ൽ അഞ്ചലിലെ തടിയ്ക്കാട് എന്ന സ്ഥലത്ത് മുസ്ലിം പള്ളി വയ്ക്കുന്നതിനുമുമ്പ് ഈ പാറയിലാണ് ബാങ്ക് വിളിച്ചിരുന്നതും കുത്തുബ[൧] നടത്തിയിരുന്നതും. അങ്ങനെയാണ് കുത്തുബാപ്പാറയെന്ന് പേരു വന്നത്. ചന്ദനക്കാവിലും ഒറ്റക്കല്ലിലും ഇരുന്നിട്ടുള്ള മസൂത് ഔലിയാ കുത്തുബാപ്പാറയിലും പ്രാർത്ഥനാ നിരതനായി ഇരുന്നിട്ടുണ്ട്. രണ്ട് കാൽ പാദങ്ങൾ പാറക്കു മുകളിൽ കാണാം. തടിക്കാട് ചന്തമുക്കിൽ നീന്നും അരക്കിലോമീറ്റർ പടിഞ്ഞാറോട്ട് പോയാൽ ഒരു വഞ്ചിപ്പെട്ടി കാണാം. അതിന്റെ സൈഡിൽക്കൂടി വടക്കോട്ടു പോയാൽ കുത്തുബാപ്പാറയിലെത്താം. ഇന്ന് ജാതിഭേദമന്നിയേ പലരും ഇവിടെ പ്രാർഥന നടത്തുന്നു. ഒറോട്ടിയും ഇറച്ചിയുമാണ് പ്രധാന നേർച്ച. ഇവിടെ വറ്റാത്ത[അവലംബം ആവശ്യമാണ്] രണ്ട് കുളങ്ങളുണ്ട്. കൊല്ലം ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലൊന്നായ ഇവിടെ നിന്നാൽ മലമേൽപ്പാറ ,ചടയമംഗലം പാറ , കുടുക്കത്തു പാറ, എന്നിവ കാണാം. അവിടെ നിന്ന് സൂര്യാസ്തമയം കാണാൻ വളരെ മനോഹരമാണ്. ധാരാളം വിനോദസഞ്ചാരികൾ വരുന്ന ഇവിടെ മഴയത്ത് നനയാതെ നില്ക്കാൻ ഒരു കുടയും പ്രകൃതി തന്നെ ഒരുക്കിയിട്ടുണ്ട്..
കുറിപ്പുകൾ
തിരുത്തുക- ൧ ^ വെള്ളിയാഴ്ച ദിനങ്ങളിൽ മുസ്ലിം പള്ളികളിൽ ജുമുആ നമസ്കാരത്തോടൊപ്പം ഉള്ള ഖുർആൻ പാരായണമാണ് കുത്തുബ.
കൊല്ലം ജില്ലയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |