കുട്ടിത്തേവാങ്ക്
വലിപ്പം കുറഞ്ഞ ഒരു വാനര ജീവിയാണ് കുട്ടിത്തേവാങ്ക്[2] (ഇംഗ്ലിഷ് നാമം: Slender Loris, ശാസ്ത്രീയ നാമം: Loris lyddekerianus). രാത്രി കാലത്ത് മാത്രം ഇവ ആഹാരം തേടുന്നു. പകൽ ഇരുണ്ട പ്രദേശത്ത് ഒളിച്ച് കഴിയും. മിക്കവാറും മരത്തിൽ തന്നെയാവും കഴിയുന്നത്. ഉരുണ്ട വലിയ കണ്ണും മെലിഞ്ഞ കൈകാലുകളും കുട്ടിത്തേവാങ്കിന്റെ സവിശേഷതകളാണ്. രോമങ്ങൾ നിറഞ്ഞ ശരീരം പട്ടു പോലെയും ഏറെക്കുറേ ഇരുണ്ടതുമാണ്. മുന്നിലേക്ക് തുറിച്ചു നോക്കുന്ന ഉരുണ്ട മിഴികളും, വെളുത്ത മുഖവും, മുന്നോട്ട് നീണ്ട മൂക്കും കുട്ടിത്തേവാങ്കിനെ വാനരജീവികളിൽ വ്യത്യസ്തനാക്കുന്നു. കണ്ണിനു ചുറ്റുമായി തവിട്ട് നിറമുള്ള വലയമുണ്ട്. ഇവയ്ക്ക് വാലില്ല എന്നതും ഒരു പ്രത്യേകതയാണ്. ശരാശരി രണ്ടടി നീളവും നാലു കിലോഗ്രാം തൂക്കവുമുണ്ടാകും. ഒറ്റയ്ക്കോ ഇരട്ടയായോ ഇവ സഞ്ചരിക്കുന്നു. കുട്ടിത്തേവാങ്കുകൾ മിശ്രഭുക്കുകളാണ്. ഇലകളും പഴങ്ങളും ഷഡ്പദങ്ങളെയും ചില ഉരഗങ്ങളേയും ഇവ ഭക്ഷിക്കും. ഇരയെ സാവധാനം സമീപിച്ച് രണ്ടു കൈകൾ കൊണ്ടും പൊടുന്നനെ പിടികൂടുന്നതാണ് ഇവയുടെ പതിവ്. മരത്തിലൂടെ യാത്ര ചെയ്യാനാണ് കുട്ടിത്തേവാങ്കിനു താത്പര്യം.
കുട്ടിത്തേവാങ്ക്[1] | |
---|---|
![]() | |
കുട്ടിത്തേവാങ്ക് | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Loris
|
Species: | L lydekkerianus
|
Binomial name | |
Loris lydekkerianus Cabrera, 1908
| |
Subspecies | |
L. l. lydekkerianus (Cabrera, 1908) | |
![]() | |
Gray slender loris range |
പ്രജനനംതിരുത്തുക
ഒരു പ്രസവത്തിൽ ഒരു കുട്ടിയാണ് ഉണ്ടാവുന്നത്.[3]
ചിത്രശാലതിരുത്തുക
ഇതും കാണുകതിരുത്തുക
അവലംബംതിരുത്തുക
- ↑ Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (സംശോധാവ്.). Mammal Species of the World (3rd edition പതിപ്പ്.). Johns Hopkins University Press. പുറം. 122. ISBN 0-801-88221-4.
{{cite book}}
:|edition=
has extra text (help);|editor=
has generic name (help); Check date values in:|date=
(help)CS1 maint: multiple names: editors list (link) - ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ പേജ് 297, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്