കുട്ടനാട്ടിലെ ശുദ്ധജലമത്സ്യങ്ങളും അവകൊണ്ട് ഉണ്ടാക്കുന്ന മീൻകറികളും പ്രശസ്തമാണ്. സാധാരണയായി നദിയിലെ മത്സ്യങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന കറികളിൽ മല്ലിപ്പൊടി ചേർക്കാറില്ല.

തൂളി മുളക് കറി

തിരുത്തുക

മഴക്കാലത്തു് കുട്ടനാടൻ പ്രദേശങ്ങളിൽ ലഭിക്കുന്ന ഒരു മത്സ്യമാണ് തൂളി അതുപയോഗിച്ച് ഉണ്ടാക്കുന്ന മീൻകറിയാണിത്.

ആവശ്യമായ സാധനങ്ങൾ

തിരുത്തുക

തൂളി എന്ന മത്സ്യവും ചുവന്നുള്ളി, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി, മുളക് പൊടി, മഞ്ഞൾ പൊടി, കറിവേപ്പില, ഉപ്പ്, കുടംപുളി, വെളിച്ചെണ്ണ എന്നിവയുമാണ് ഈ മീൻകറിയുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നവ.

 
തൂളി മുളക് കറി

തയ്യാറാക്കുന്ന വിധം

തിരുത്തുക

ആദ്യം മീൻ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചു വെക്കുക .ചെറിയ ഉള്ളി , ഇഞ്ചി , പച്ചമുളക് , വെളുത്തുള്ളി എന്നിവ അരിഞ്ഞു വെക്കുക .മൺചട്ടി അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു കറി വേപ്പില , ചെറിയ ഉള്ളി , ഇഞ്ചി , പച്ചമുളക് , വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക . അതിനു ശേഷം അതിലേക്കു മുളക് പൊടി , മഞ്ഞ പൊടി എന്നിവ ചേർത്തു യോജിപ്പിച്ച ശേഷം അതിലേക്കു ആവശ്യമായ വെള്ളം ഒഴിച്ച്, കഴുകി വൃത്തിയാക്കിയ കുടം പുളി ,ആവശ്യത്തിനു ഉപ്പും ചേർത്ത് യോജിപ്പിക്കുക . അതിലേക്കു കഴുകി വൃത്തിയാക്കിയ മീൻ കഷ്ണങ്ങൾ കൂടി ചേർത്ത് അടച്ചു വെച്ച് വേവിക്കുക . തിളച്ചു കുറുകി വരുന്ന പാകമാവുമ്പോൾ ഇറക്കി വെക്കുക .

 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=കുട്ടനാടൻ_മീൻകറികൾ&oldid=1782996" എന്ന താളിൽനിന്ന് ശേഖരിച്ചത്