കുട്ടനാടൻ പുഞ്ചയിലെ

കേരളത്തിൽ പ്രചാരത്തിലുള്ള ഒരു വള്ളംകളി വഞ്ചിപ്പാട്ട്

കേരളത്തിൽ പ്രചാരത്തിലുള്ള ഒരു വള്ളംകളി വഞ്ചിപ്പാട്ടാണ് "കുട്ടനാടൻ പുഞ്ചയിലെ".[1]1967-ൽ പുറത്തിറങ്ങിയ കാവാലം ചുണ്ടൻ എന്ന ചിത്രത്തിലേതാണ് ഗാനത്തിന്റെ വരികൾ.[2][3]വ്യത്യസ്തമായ കുറിപ്പുകളാൽ സമന്വയിപ്പിച്ച് ഗാനത്തിന് പുതിയ മാനം നൽകിയിരിക്കുന്നത് സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയാണ്. ഇതിഹാസ ഗാനരചയിതാവ് വയലാർ രാമവർമ്മ എഴുതിയ ഗാനത്തിന്റെ യഥാർത്ഥ പതിപ്പ് കെ.ജെ.യേശുദാസിന്റെ ശബ്ദത്തിലൂടെ സംഗീത സംവിധായകൻ ജി. ദേവരാജൻ അനശ്വരമാക്കിയിരിക്കുന്നു. 1967ൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രഗാനം നെഹ്‌റു ട്രോഫി വള്ളംകളിയുടെ തീം സോങ്ങായി മാറി.

  • കുട്ടനാടൻ പുഞ്ചയിലെ, തിത്തൈ തക തീതേയ് തോം
  • കൊച്ചുപെണ്ണേ കുയിലാളേ, തിത്തിത്തൈ തെയ് തേയ്
  • കൊട്ടുവേണം കുഴൽ വേണം, കുരവ വേണം
  • ഓ... തിത്തിത്താര തിത്തിത്തൈ തിത്തൈ തക തെയ് തോം......

ഈ വള്ളംകളി പാട്ട് ഒട്ടുമിക്ക മലയാളികളുടേയും ആവേശം ഉണർത്താനും വള്ളംകളിയെ കുറിച്ചുള്ള ഗൃഹാതുരത്വത്തിൽ മുഴുകാനും കഴിവുള്ളതാണ്.

  1. "The Famous Kerala Boat Song 'Kuttanadan Punjayile' Just Got A New Twist And It Sounds Awesome". 13 January 2016.
  2. Pillai, R. Ramabhadran (8 August 2015). "A fusion twist to Vanchipattu" – via www.thehindu.com.
  3. "Stylish makeover for Malayalam folk song". 17 January 2016.
"https://ml.wikipedia.org/w/index.php?title=കുട്ടനാടൻ_പുഞ്ചയിലെ&oldid=3711605" എന്ന താളിൽനിന്ന് ശേഖരിച്ചത്