കൊല്ലം ജില്ലയിലെ അലയമൺ ഗ്രാമപ്പഞ്ചായത്തിലെ ചണ്ണപ്പേട്ടയിൽ ആനക്കുളം ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ഇക്കോടൂറിസംപദ്ധതിയാണ് കുടുക്കത്ത് പാറ.[1] കുടുക്കത്ത് പാറയ്ക്ക് 840 അടി ഉയരമുണ്ട്.[2] മൂന്ന് പാറകൾ ചേർന്ന് വലിയ കുന്നുപോലെ കാണുന്ന ഇവിടെയെത്താൻ ആനക്കുളത്തുനിന്ന് വനഭാഗത്തൂടെ ഒരു കിലോമീറ്ററോളം കാട്ടിലൂടെ സഞ്ചരിക്കണം. മുകളിലേക്ക് കയറാൻ പടവുകളും സുരക്ഷാവേലികളുമുണ്ട്. രണ്ട് പാറവരെ കയറാം. അടുത്തായി ഒരു തടയണയും, കാവും ഗുഹയുമുണ്ട് (സായിപ്പ് ഗുഹ). പാറയുടെ സമീപത്തായി ഔഷധ സസ്യമായ ആരോഗ്യപച്ച ധാരാളം ഉണ്ട്. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഇവിടെ ഒരു റോപ്‌വേ സംവിധാനമൊരുക്കാൻ പദ്ധതിയുണ്ട്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-29. Retrieved 2015-07-17.
  2. http://local.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?contentId=18724295&district=Kollam&programId=null&tabId=16

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഓപൺസ്ട്രീറ്റ്മാപിൽ

"https://ml.wikipedia.org/w/index.php?title=കുടുക്കത്ത്_പാറ&oldid=3628549" എന്ന താളിൽനിന്ന് ശേഖരിച്ചത്