കേരളത്തിലെ ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ ഭരണിക്കാവ് ബ്ലോക്കിൽ പാലമേൽ വില്ലേജിൽ പാലമേൽ ഗ്രാമപ‍ഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലമാണ് കുടശ്ശനാട് . ആലപ്പുഴ ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും ബോർഡറിലാണ് കുടശ്ശനാട് സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട , കൊല്ലം എന്നിവയാണ് അടുത്ത ജില്ലകൾ. പന്തളം , നൂറനാട് , കായംകുളം,മാവേലിക്കര, അടൂർ എന്നിവയാണ് സമീപസ്ഥ സ്ഥലങ്ങൾ . ഈ സ്ഥലങ്ങളിൽ നിന്നും പ്രൈവറ്റ് ബസ്സ് സൗകര്യം ഉപയോഗിച്ച് കുടശ്ശനാട് എത്തിച്ചേരാവുന്നതാണ് . മലകളും പുഞ്ചപാടങ്ങളും കൊണ്ടു ഭംഗിയാർന്ന ഒരു ഗ്രാമപ്രദേശമാണ് ഈ സ്ഥലം . കരിങ്ങാലി പുഞ്ചയാണ് ഇവിടുത്തെ പ്രധാന ആകർഷണ കേന്ദ്രം. കരിങ്ങാലി പുഞ്ച ഒരു വിനോദ സഞ്ചാര കേന്ദ്രമായി രൂപാന്തരപ്പെട്ടു വരുന്നു. മാവേലിക്കര മണ്ഡലത്തിലാണ് കുടശ്ശനാട് വരുന്നത്.

വിദ്യാഭ്യാസസ്ഥാപനങ്ങൾ തിരുത്തുക

  • അംഗനവാടികൾ
  • ഗവൺമെന്റ് എൽ.പി.സ്കൂൾ, കുടശ്ശനാട്
  • എൻ.എസ്.എസ്.ഹൈസ്കൂൾ, കുടശ്ശനാട്
  • സെന്റ് സ്റ്റീഫൻസ് പബ്ലിക്ക് സ്കൂൾ, കുടശ്ശനാട്
  • സെൻറ് തോമസ്സ് എൽ . പി. സ്കൂൾ, കുടശ്ശനാട്
  • ഗവൺമെൻറ് എസ്സ്.വി.ഹയർ സെക്കണ്ടറി സ്കൂൾ , കുടശ്ശനാട്

പ്രധാന സ്ഥാപനങ്ങൾ തിരുത്തുക

  • സിമിലിയ ഹോസ്പിറ്റൽ, കുടശ്ശനാട്
  • മാർ ബസേലിയസ് ഹെൽത്ത് കെയർ ക്ലിനിക്ക്, കുടശ്ശനാട്
  • പോസ്റ്റ് ഓഫീസ് (689512), കുടശ്ശനാട്
  • ഇൻഡ്യൻ ഓവർസീസ്സ് ബാങ്ക്, കുടശ്ശനാട്
  • കാതലിക് സിറിയൻ ബാങ്ക്, കുടശ്ശനാട്
  • അക്ഷയ സെന്റർ, കുടശ്ശനാട്

ആരാധനാലയങ്ങൾ തിരുത്തുക

  • തിരുമണിമംഗലം ശ്രീമഹാദേവർ ക്ഷേത്രം, കുടശ്ശനാട്
  • സെയിന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ, കുടശ്ശനാട്
  • സെയിന്റ് തോമസ് കത്തോലിക്ക് ചർച്ച്, കുടശ്ശനാട്
  • ശ്രീഭദ്രാഭഗവതി ക്ഷേത്രം, കുടശ്ശനാട്
  • കടയ്ക്കമൂത്തേടത്ത് ശ്രീധർമ്മശാസ്താ ക്ഷേത്രം, കുടശ്ശനാട്
  • പുലിക്കുന്നിൽ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കുടശ്ശനാട്
  • ഇളയിനേത്ത്കാവ് ശ്രീനാഗരാജ സ്വാമി ക്ഷേത്രം, കുടശ്ശനാട്
  • ഗുരു മന്ദിരം, കുടശ്ശനാട്
"https://ml.wikipedia.org/w/index.php?title=കുടശ്ശനാട്&oldid=3931688" എന്ന താളിൽനിന്ന് ശേഖരിച്ചത്