കുടപ്പനില്ലാകുന്നൻ
കുലകളിൽ കായ് വിരിഞ്ഞശേഷം കുടപ്പൻ കാണാത്ത ഒരിനം വാഴയാണ് കുടപ്പനില്ലാകുന്നൻ. കൂമ്പില്ലാക്കണ്ണൻ,കൂമ്പില്ലാക്കുന്നൻ, ചുണ്ടില്ലാ കുന്നൻ തുടങ്ങിയ പേരിലും അറിയപ്പെടുന്നു. വളരെ അപൂർവ്വമായി കുടപ്പനോടു കൂടിയ കുലകളുമുണ്ടാകുറുണ്ട്[1].ഇവയുടെ പഴങ്ങൾ സ്വാദിഷ്ഠമാണ്. കുലകളിൽ നിന്ന് പഴങ്ങൾ പെട്ടെന്ന് കൊഴിഞ്ഞ് പോകുന്നതിനാൽ അധികനാൾ സൂക്ഷിക്കാൻ ബുദ്ധിമുട്ടാണ്. കുറുനാമ്പ് രോഗത്തെ ചെറുക്കാനുള്ള കഴിവുണ്ട്.[2] .വലിയ പരിചരണമില്ലാതെ തന്നെ കൃഷിചെയ്യാം. വീട്ടുവളപ്പിലും തണലുള്ളയിടത്തും ഇടവിളയായി കൃഷിചെയ്യാവുന്നതാണ്.
അവലംബം
തിരുത്തുക- ↑ വാഴ - ശാസ്ത്രീയ കൃഷിരീതികൾ. കേരള കാർഷിക സർവ്വകലാശാല. 2009. p. 8.
- ↑ രാജേഷ് കാരാപ്പിള്ളിൽ. "വാഴയുടെ 'രാജാവി'ന് പഥ്യം ജൈവകൃഷി". Mathrubhumi - Agriculture. Archived from the original on 2013-08-12. Retrieved 2013 ഓഗസ്റ്റ് 12.
{{cite web}}
: Check date values in:|accessdate=
(help)