കുഞ്ഞുലക്ഷ്മിക്കെട്ടിലമ്മ

കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലെ കണ്ണോരത്തുമല്ലോളിൽ വീട്ടിൽ കണ്ണൻ നമ്പ്യാരുടേയും ലക്ഷ്മിഅമ്മയുടേയും പുത്രിയായി 1877 ഏപ്രിൽ 17 നു ജനിച്ച ലക്ഷ്മിഅമ്മ കഴിഞ്ഞ തലമുറയിലെ ഒരു എഴുത്തുകാരിയായിരുന്നു. ആദ്യവിവാഹം വേർപെട്ടതിനുശേഷം കുഞ്ഞുലക്ഷ്മിഅമ്മ നീലകണ്ഠൻ തിരുമുമ്പിനെ വിവാഹം കഴിയ്ക്കുകയുണ്ടായി. അതിനു ശേഷമാണ് കുഞ്ഞുലക്ഷ്മിക്കെട്ടിലമ്മ എന്നു അറിയപ്പെടാൻ തുടങ്ങിയത്.

സാഹിത്യരംഗത്ത്തിരുത്തുക

കുഞ്ഞുലക്ഷ്മിക്കെട്ടിലമ്മയുടെ സാഹിത്യരചനയ്ക്ക് മഹാകവി കുട്ടമത്ത് കുഞ്ഞികൃഷ്ണക്കുറുപ്പിന്റെ പ്രേരണയും,പ്രോത്സാഹനവും ലഭിയ്ക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ കണ്ണൂരിൽ നിന്നും പുറപ്പെട്ടിരുന്ന കേരളചന്ദ്രികയിൽ കെട്ടിലമ്മയുടെ പല രചനകളും പ്രസിദ്ധീകരിയ്ക്കപെടുകയുണ്ടായി.[1]

പ്രധാനകൃതികൾതിരുത്തുക

  • പുരാണചന്ദ്രിക
  • പ്രാർത്ഥനാഞ്ജലി(സംസൃതം)
  • സാവിത്രീവൃത്തം
  • കൗസല്യാദേവി
  • ഗോകർണ്ണപ്രതിഷ്ഠ
  • കടങ്കോട്ടുമാക്കം
  • ആഴ്വാഞ്ചേരി തമ്പ്രാക്കൾ


1947 ജൂൺ 6 നു കുഞ്ഞുലക്ഷ്മിക്കെട്ടിലമ്മ അന്തരിച്ചു.

അവലംബംതിരുത്തുക

  1. മഹിളകൾ മലയാള സാഹിത്യത്തിൽ -SPCS 2012 പേജ് 25,26