കുഞ്ഞാലിമരക്കാർ സ്മാരകം, ഇരിങ്ങൽ
കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് കൊയിലാണ്ടി താലൂക്കിലെ ഇരിങ്ങലിൽ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള സ്മാരകമാണ് ഇരിങ്ങൽ കുഞ്ഞാലിമരക്കാർ സ്മാരകം [1][2]. സാമൂതിരിയുടെ നാവികസേനയുടെ നായകരായിരുന്ന കുഞ്ഞാലിമരയ്ക്കാരുടെ സ്മരണ നിലനിർത്തുന്നതിനായിട്ടാണ് ഇത് സ്ഥാപിച്ചത്. ഒരു പുരാതന ഭവനത്തിന്റെ ചെറിയ ഭാഗമാണിത്. ഒരു തളവും, മൂന്ന് മുറികളും, വരാന്തയും അടങ്ങുന്നതാണ് ഈ കെട്ടിടം. കുഞ്ഞാലിമരയ്ക്കാരുമായി ബന്ധപ്പെട്ടതായി അവശേഷിക്കുന്ന ഏക ഭവന ഭാഗമാണിത്.
സ്മാരകത്തോട് ചേർന്ന് ഒരു മ്യൂസിയമുണ്ട്. അക്കാലത്ത് ഉപയോഗിച്ചിരുന്ന വാളുകൾ, പീരങ്കി ഉണ്ടകൾ, നന്നങ്ങാടികൾ, നാണയങ്ങൾ തുടങ്ങി ഒട്ടേറെ പുരാവസ്തുക്കൾ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിരിക്കുന്നു. ഈ സ്മാരകത്തിന് വളരെയടുത്താണ് സംരക്ഷിത സ്മാരകമായ കോട്ടക്കൽ വലിയ ജുമാഅത്ത് പള്ളി. തനത് കേരളീയ വാസ്തുശിൽപ ശൈലിയിലുള്ള പള്ളിക്കെട്ടിടത്തിൽ കുഞ്ഞാലി മരയ്ക്കാർ പോർട്ടുഗീസുകാരിൽനിന്നും പിടിച്ചെടുത്ത വാളും, സിംഹാസനത്തിന്റെ ഭാഗവും, പീരങ്കി ഉണ്ടകളുമെല്ലാം സൂക്ഷിച്ചിരിക്കുന്നു.
ചിത്രശാല
തിരുത്തുക-
കുഞ്ഞാലിമരക്കാർ സ്മാരകത്തിലെ ലിഖിതങ്ങൾ
-
കുഞ്ഞാലിമരക്കാർ ഉപയോഗിച്ചിരുന്ന വാൾ
-
നേവി സ്ഥാപിച്ച സ്മാരകം
അവലംബം
തിരുത്തുക- ↑ ., keralaculture. "കുഞ്ഞാലി മരയ്ക്കാർ സ്മാരകം, വടകര". http://www.keralaculture.org. keralaculture.org. Retrieved 8 നവംബർ 2020.
{{cite web}}
:|last1=
has numeric name (help); External link in
(help)|website=
- ↑ Smarakam, Kunjali Marakkar. "Kunjali Marakkar Smarakam". archaeology.kerala.gov.in. http://www.archaeology.kerala.gov.in. Retrieved 8 നവംബർ 2020.
{{cite web}}
: External link in
(help)|publisher=