കീഴ്‌മുറി
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
മലപ്പുറം ജില്ലയിൽ ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കിലോമീറ്റർ തെക്കു - പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കീഴ്‌മുറി. വിത്ഴ സ്ഥാപിച്ച പ്രശസ്തമായ കോട്ടക്കൽ ആര്യവൈദ്യ ശാല ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തെ വിശ്വപ്രശസ്തമാക്കിയത് ആര്യവൈദ്യശാലയുടെ പ്രശസ്തി തന്നെയാണ്. ആയുർവേദത്തിനു പുറമെ, ഗൃഹസാമഗ്രികളുടെ വ്യവസായം കൊണ്ടും ഇവിടം പ്രശസ്തമാണ്. മാർച്ച്-ഏപ്രിൽ മാസത്തിൽ നടക്കുന്ന കോട്ടക്കൽ പൂരവും പ്രശസ്തം തന്നെ.