ചെന്നൈ നഗരമധ്യത്തിൽ നിന്നും ഏകദേശം 6 കി.മീ. ദൂരെയുള്ള ജനവാസ കേന്ദ്രമാണ് കീഴ്പാക്കം (തമിഴ്: கீழ்ப்பாக்கம்). ചേത്തുപ്പട്ട്, എഗ്മൂർ, അണ്ണാനഗർ‍, പുരസവാക്കം എന്നിവയാണ് കീഴ്പാക്കത്തിനു ചുറ്റുമുള്ള മറ്റു പരിസരപ്രദേശങ്ങൾ.

കീഴ്പാക്കം
ചെന്നൈയുടെ പരിസരപ്രദേശം
CountryIndia
StateTamil Nadu
DistrictChennai District
മെട്രോചെന്നൈ
ഭരണസമ്പ്രദായം
 • ഭരണസമിതിചെന്നൈ കോർപ്പറേഷൻ
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
Planning agencyCMDA
Civic agencyChennai Corporation
വെബ്സൈറ്റ്www.chennai.tn.nic.in

തൊട്ടടുത്തുള്ള റയിൽവേ സ്റ്റേഷൻ കീഴ്പാക്കത്തു നിന്നും തെക്കു ഭാഗത്ത് ഏകദേശം ഒരു കി.മീ ദൂരെയുള്ള ചേത്തുപ്പട്ടിലാണുള്ളത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 18 കി.മീ. ദൂരെയാണ് കീഴ്പാക്കം സ്ഥിതി ചെയ്യുന്നത്.

സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് ബ്രിട്ടീഷ് കന്റോൻമെന്റായിരുന്ന ഈ പ്രദേശത്ത് നിരവധി പാക്കേജിംഗ് മെറ്റീരിയൽ നിർമ്മാണ കമ്പനികളും, രാസവസ്തു വിതരണ കമ്പനികളും, സിമന്റ് കയറ്റുമതി - വിപണന കമ്പനികളും ഉണ്ട്. നഗരത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് താരതമ്യേന അന്തരീക്ഷ മലിനീകരണം കുറവായ പ്രദേശമാണ് കീഴ്പാക്കം.

മിസ്സിസ് കെ.എം. മാമ്മൻ മാപ്പിള, റയിൽവേ വികസന രംഗത്ത് വ്യക്തമുദ്ര പതിപ്പിച്ച കെ.വി. ജോർജ് കൊറ്റുകുളം, ചലച്ചിത്ര നടി ഫിലോമിന[1] എന്നിങ്ങനെ പ്രശസ്തരായ കേരളീയർ പലർ അന്ത്യവിശ്രമം കൊള്ളുന്നത് കീഴ്പാക്കം സെമിത്തേരിയിലാണ്.

പ്രധാനപ്പെട്ട സ്ഥലങ്ങൾ

തിരുത്തുക
  • കീഴ്പാക്കം ഗാർഡൻ
  • കെല്ലിസ് കോർണർ
  • ആസ്പിരിയൻ ഗാർഡൻ
  • സെക്രട്ടേറിയറ്റ് കോളനി

ആശുപത്രികൾ

തിരുത്തുക

കീഴ്പാക്കം മെഡിക്കൽ കോളേജ് ആശുപത്രി, കീഴ്പാക്കം മനോരോഗ ചികിത്സാ കേന്ദ്രം, ഗ്രെംലേറ്റ്‌സ് ലെപ്രസി സെന്റർ, മുരളി ലക്ഷ്മി കൃഷ്ണ ആശുപത്രി, ഡോ. എച്ച്.ടി. വീര റെഡ്ഢി ഹോസ്പിറ്റൽ, മീനം ഹോസ്പിറ്റൽ, കെ.എസ്. ഹോസ്പിറ്റൽ, പദ്മ ഹോസ്പിറ്റൽ, റിജിഡ് ഹോസ്പിറ്റൽ എന്നീ ആശുപത്രികളും വീക്കേസ് പെറ്റ് കെയർ ക്ലിനിക് എന്ന മൃഗാശുപത്രിയും കീഴ്പാക്കത്തുണ്ട്.

സിനിമാ തിയറ്ററുകൾ

തിരുത്തുക

സിനിമാ തിയറ്ററുകൾക്ക് പേരു കേട്ട കീഴ്പാക്കത്തെ പ്രധാന തിയേറ്ററുകൾ സംഗം സിനിമാസ്, ഈഗാ തിയറ്റർ, അഭിരാമി മെഗാ മാൾ എന്നിവയാണ്. സത്യം സിനിമാസിന്റെ എട്ടു തിയറ്ററുകൾ ഉള്ള ഒരു മൾട്ടിപ്ലെക്‌സിന്റെ നിർമ്മാണം പുരോഗമിച്ചു വരുന്നു.

"https://ml.wikipedia.org/w/index.php?title=കീഴ്പാക്കം&oldid=3546171" എന്ന താളിൽനിന്ന് ശേഖരിച്ചത്