കീഴ്നടപ്പനുസരിച്ചുള്ള അന്താരാഷ്ട്ര നിയമം

അന്താരാഷ്ട്ര നിയമത്തിന്റെ മാമൂലുകളിൽ നിന്ന് രൂപം കൊണ്ട ഭാഗങ്ങളെയാണ് കീഴ്നടപ്പനുസരിച്ചുള്ള അന്താരാഷ്ട്ര നിയമം (കസ്റ്റമറി ഇന്റർനാഷണൽ ലോ) എന്നു വിവക്ഷിക്കുന്നത്. നിയമത്തിന്റെ പൊതു തത്ത്വങ്ങൾ, ഉടമ്പടികൾ എന്നിവയെപ്പോലെ കീഴ്നടപ്പും അന്താരാഷ്ട്ര നീതിന്യായ കോടതിയും, ജൂറിസ്റ്റുകളും, ഐക്യരാഷ്ട്ര സഭയും, അതിന്റെ അംഗരാജ്യങ്ങളും മറ്റും അന്താരാഷ്ട്ര നിയമത്തിന്റെ പ്രാഥമിക സ്രോതസ്സുകളിലൊന്നായി ഗണിക്കുന്നുണ്ട്.

ഭൂരിപക്ഷം ലോകരാജ്യങ്ങളുടെയും സർക്കാരുകൾ കീഴ്നടപ്പുകളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര നിയമത്തിന്റെ നിലനിൽപ്പ് തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. എന്തൊക്കെയാണ് ഈ ചട്ടങ്ങൾ എന്നതുസംബന്ധിച്ച് വലിയ അഭിപ്രായവ്യത്യാസങ്ങളുണ്ട്.

അവലംബം തിരുത്തുക

ഗ്രന്ഥസൂചി തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക