കീഴാർകുത്ത് വെള്ളച്ചാട്ടം
(കീഴാർകുത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
9°54′30.52″N 76°52′55.05″E / 9.9084778°N 76.8819583°E ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും 25 കിലോമീറ്റർ ദൂരത്തായി വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന കീഴ്ക്കാംതൂക്കായ വെള്ളച്ചാട്ടമാണ് കീഴാർകുത്ത്. വനാതിർത്തിയിൽ നിന്നും 5 കിലോമീറ്ററോളം വനത്തിലൂടെ മാത്രം സഞ്ചരിക്കണം. ഇടുക്കി ജില്ലയിലെ നിബിഡവനപ്രദേശത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുള്ള സഞ്ചാരവഴിയുടെ ആരംഭത്തിലുള്ള മലയിഞ്ചി പ്രദേശം തേക്കിൻ കൂപ്പിനാൽ സമൃദ്ധമാണ്. കൂപ്പിനെ തുടർന്ന് നിബിഡവനമേഖല ആരംഭിക്കുന്നു. മുൻകാലങ്ങളിൽ ആളുകൾ ഇതു വഴി കാൽനടയായി ഇടുക്കിയിലേക്ക് സഞ്ചരിക്കാറുണ്ടായിരുന്നു.
എത്തിച്ചേരുവാൻ
തിരുത്തുകതൊടുപുഴ-കരിമണ്ണൂർ-ഉടുമ്പന്നൂർ-ചീനിക്കുഴി-മലയിഞ്ചി-കീഴാർകുത്ത് വെള്ളച്ചാട്ടം.