കീങ് ടാന ദേശീയോദ്യാനം തായ്‌ലാന്റിലെ ഉബോൻ രത്ചതനി പ്രവിശ്യയിലെ ഖോങ് ചിയാം ജില്ലയിൽ 80 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ്. 1981ജൂലൈ 13 ന് നിലവിൽവന്ന ഈ ദേശീയോദ്യാനം IUCN കാറ്റഗറി II വിൽപ്പെടുന്ന സംരക്ഷിതമേഖലയാണ്.[1][2]ഈ ഉദ്യാനം മൺ, ഖോങ് എന്നീ നദികളാൽ ചുറ്റപ്പെട്ടുകിടക്കുന്നു. 200 മീറ്റർ ഉയരത്തിലാണ് ഈ ഉദ്യാനം സ്ഥിതിചെയ്യുന്നത്. 543 മീറ്റർ ഉയരമുള്ള ബാൻറ്റ്റഡ് കൊടുമുടിയും ഇവിടെ കാണപ്പെടുന്നു. പീഠഭൂമികളും, കീഴ്ക്കാംതൂക്കമായ കുന്നുകളും ഈ ഉദ്യാനത്തിന്റെ സവിശേഷതയാണ്.

കീങ് ടാന ദേശീയോദ്യാനം
อุทยานแห่งชาติแก่งตะนะ
Map showing the location of കീങ് ടാന ദേശീയോദ്യാനം
Map showing the location of കീങ് ടാന ദേശീയോദ്യാനം
Location within Thailand
LocationUbon Ratchathani Province, Thailand
Coordinates15°17′50″N 105°28′25″E / 15.29722°N 105.47361°E / 15.29722; 105.47361
Area80 km²
Established1981
Governing bodyNational Park, Wildlife and Plant Conservation Department

അവലംബം തിരുത്തുക

  1. "Kaeng Tana National Park". Department of National Parks (Thailand). Archived from the original on 17 November 2015. Retrieved 16 November 2015.
  2. Wikramanayake, Eric D. (2002). Terrestrial ecoregions of the Indo-Pacific: a conservation assessment. Island Press. ISBN 978-1-55963-923-1. Retrieved October 1, 2011.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കീങ്_ടാന_ദേശീയോദ്യാനം&oldid=3144132" എന്ന താളിൽനിന്ന് ശേഖരിച്ചത്