കിർത്താഡ്സ്
കേരളത്തിലെ പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പഠന ഗവേഷണ പരിശീലന കേന്ദ്രമാണ് കിർത്താഡ്സ് മ്യൂസിയം (Kerala Institute for Research Training and Development Studies of Scheduled Castes and Scheduled Tribes). കോഴിക്കോട് ചേവായൂരിൽ സ്ഥിതി ചെയ്യുന്നു. ഗോത്രവർഗ വിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമിട്ടാണ് 1972-ൽ കിർത്താഡ്സ് സ്ഥാപിതമായത്.
പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമത്തിനായുള്ള ഗവേഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയാണു ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. 1970-ൽ ഒരു ദേശീയ പാറ്റേണിൽ ഒരു ട്രൈബൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്റർ (TR & TC) ആയി സ്ഥാപിതമായ സ്ഥാപനം പിന്നീട് 1979-ൽ കിർത്താഡ്സ് ആയി പുനഃസംഘടിപ്പിക്കപ്പെടുകയായിരുന്നു.[1] കിർത്താഡ്സ് ഒരു മ്യൂസിയവും ഓപ്പൺ എയർ തീയ്യറ്ററും ഉണ്ട്. ഇതിനോടു ചേർന്നുളള ഗോത്രപഠന മ്യൂസിയത്തിൽ പുരാതനകാലത്ത് കേരളത്തിലെ ഗോത്രവർഗം ഉപയോഗിച്ചിരുന്ന ആയുധങ്ങളും ഉപകരണങ്ങളും നരവംശ ശാസ്ത്രത്തിലും സാമൂഹികശാസ്ത്രത്തിലുമുളള പുസ്തകങ്ങളുടെ വലിയൊരു ശേഖരവും മറ്റു വസ്തുക്കളും പ്രദർശിപ്പിച്ചിട്ടുണ്ട്.[2]
അവലംബം
തിരുത്തുക- ↑ "KIRTADS | History" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-12-04.
- ↑ "Ethnological Museum".