പേർഷ്യൻ ഗൾഫിലെ ഒരു സുഖവാസ ദ്വീപാണ്കിഷ് ദ്വീപ് (പേർഷ്യൻ: کیش). ഇറാന്റെ ഹോർമൊസ്ഗാൻ പ്രവശ്യയുടെ ഭാഗമാണ്‌ ഈ ദ്വീപ്. സ്വതന്ത്രവ്യാപാര മേഖലയായ കിഷ് ദ്വീപ്,എണ്ണമറ്റ മാളുകളും വ്യാപാരകേന്ദ്രങ്ങളും സുഖവാസ ഹോട്ടേലുകളും കൊണ്ട് ഉപയോക്താക്കളുടെ ഒരു പറുദീസയായി നിലകൊള്ളുന്നു. ജനസംഖ്യ ഇരുപതിനായിരം. വർഷത്തിൽ പത്തുലക്ഷം ജനങ്ങൾ സന്ദർശകരായി എത്താറുണ്ട്. ലോകത്തിലെ ഏറ്റവും മനോഹരമായ പത്തു ദ്വീപുകളിൽ ഒന്നായി കിഷ് ദ്വീപിനെ 2010 ൽ ദ ന്യൂയോർക്ക് ടൈംസ് തിരഞ്ഞെടുക്കുകയുണ്ടായി. 91.5 ചതുരശ്ര കിലോമീറ്റർ വരും ഈ ദ്വീപിന്റെ വിസ്തീർണ്ണം. മധ്യപൂർ‌വ്വദേശത്ത് ഷറം-അൽ-ഷെയ്ഖ്, ദുബൈ എന്നീ സ്ഥലങ്ങൾ കഴിഞ്ഞാൽ ഒഴിവുകാല വിനോദസഞ്ചാരികളുടെ ഏറ്റവുൽ വലിയ സന്ദർശന കേന്ദ്രമാണ്‌ കിഷ് ദ്വീപ്. വിദേശികൾക്ക് ഇങ്ങോട്ട് യാത്രചെയ്യുന്നതിനു മുമ്പായി വീസ നിർബന്ധമില്ല. കിഷ് വിമാനത്താവളവും കിഷ് പോലീസ് അധികാരികളും പതിനാലു ദിവസത്തേക്ക് മുദ്രചെയ്തു നൽകുന്ന യാത്രാ അനുമതിപ്പത്രം മതിയാകും ഇവിടെ പ്രവേശിക്കാൻ. യു.എ.ഇൽ സന്ദർശന വീസായിൽ വരുന്നവർ വിസാകാലാവധി കഴിഞ്ഞാൽ വിസപുതുക്കുന്നതിനും പുതിയ വീസക്ക് വേണ്ടി അപേക്ഷിക്കുന്നതിനും രാജ്യത്തിനു പുറത്തു പോകുന്നത് പലപ്പോഴും ഇറാന്റെ ഭാഗമായ ഈ ദ്വീപിലേക്കാണ്‌. യു.എ.ഇ.യിൽ നിന്ന് കിഷ് ദ്വീപിലെത്താൻ വിമാനമാർഗ്ഗം ഏകദേശം അരമണിക്കൂർ യാത്രാസമയം മതിയാകും .

കിഷ് ദ്വീപ്

جزیره‌ی کیش
Dariush International Hotel in Kish.
Country ഇറാൻ
ProvinceHormozgān Province
വിസ്തീർണ്ണം
 • ഭൂമി91.5 ച.കി.മീ.(35.3 ച മൈ)
ജനസംഖ്യ
 (2006)
 • City20,922
 • മെട്രോപ്രദേശം
20,922
സമയമേഖലUTC+3:30 (IRST)
വെബ്സൈറ്റ്Kish Free Zone Organization
Hormozgan Province
"https://ml.wikipedia.org/w/index.php?title=കിഷ്_ദ്വീപ്&oldid=1736186" എന്ന താളിൽനിന്ന് ശേഖരിച്ചത്