കിഴക്കൂട്ട് അനിയൻ മാരാർ

കേരളത്തിലെ പ്രശസ്തനായ ചെണ്ട കലാകാരനാണ് കിഴക്കൂട്ട് അനിയൻ മാരാർ (യഥാർത്ഥനാമം നാരായണൻ മാരാർ).

കിഴക്കൂട്ട് അനിയൻ മാരാർ
കിഴക്കൂട്ട് അനിയൻ മാരാർ 2022
കിഴക്കൂട്ട് അനിയൻ മാരാർ 2022
ജനനം
കിഴക്കൂട്ട് നാരായണൻ മാരാർ

ദേശീയതഭാരതീയൻ
തൊഴിൽചെണ്ട കലാകാരൻ
സജീവ കാലം1976 മുതൽ
ജീവിതപങ്കാളി(കൾ)ചന്ദ്രിക
കുട്ടികൾമഹേഷ്‌, മനോജ്‌

പതിനൊന്നാം വയസിൽ നെട്ടിശ്ശേരി ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം.[1] താണിക്കുടം ഭഗവതി ക്ഷേത്രത്തിലെ സ്ഥിരം വാദ്യക്കാരനായി ഉദ്യോഗം വഹിക്കുന്നു. 17ാം വയസ്സിൽ ഇലഞ്ഞിത്തറ മേളത്തിന്റെ മുൻനിരയിൽ കൊട്ടിതുടങ്ങിയ അനിയൻ മാരാർ 35 വർഷത്തോളം തൃശ്ശൂർ പൂരത്തിലെ പാറമേക്കാവ് മേളത്തിൽ പങ്കാളിയായി. 2006 ൽ പാറമേക്കാവിന്റെ പകൽപൂരത്തിന് പ്രാമാ ണ്യം വഹിച്ചു. 2011 ൽ തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണിയായി തിരഞ്ഞെടുക്കപ്പെട്ടു. 2023 തൃശ്ശൂർ പൂരം പാറമേക്കാവ് വിഭാഗം ഇലഞ്ഞിത്തറ മേളം പ്രമാണിയായി തിരഞ്ഞെടുക്കപ്പെട്ടതോടുകൂടി ഇരുവിഭാഗങ്ങളുടേയും പ്രധാന മേളങ്ങൾക്ക് പ്രാമാണ്യം വഹിക്കുന്ന ആദ്യ വ്യക്തിത്വം കൂടി ആയി കിഴക്കൂട്ട് അനിയൻ മാരാർ [2]. സംസ്ഥാനത്ത് അറിയപ്പെടുന്ന മറ്റു പൂരങ്ങൾക്കും വേലകൾക്കും പ്രാമാണ്യം വഹിച്ചിട്ടുണ്ട്.[3]

അങ്കണവാടി അധ്യാപികയായ ചന്ദ്രികയാണ് ഭാര്യ. മക്കൾ മഹേഷ്, മനോജ്. ഇരുവരും പ്രഗല്ഭരായ ചെണ്ടവിദഗ്ദരാണു്[4]

പുരസ്‌കാരങ്ങൾതിരുത്തുക

  • കേരള സർക്കാരിന്റെ പരമോന്നത വാദ്യകലാ പുരസ്കാരമായ പല്ലാവൂർ പുരസ്‌കാരം (2020)
  • സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം (2010)
  • ശ്രീപദ്മനാഭ കലാക്ഷേത്ര പുരസ്‌കാരം 2017 (തിരുവനന്തപുരം)
  • ആലിപ്പറമ്പ് ശിവരാമ പൊതുവാൾ സ്മാരക വാദ്യ പ്രവീണ  പുരസ്കാരം 2017 (മണ്ണാർക്കാട്)
  • കർമ്മശ്രേഷ്ഠ പുരസ്കാരം - ധ്വനി 2017 (പല്ലാവൂർ ത്രയം അനുസ്മരണ സമിതി)
  • വാദ്യകലാസാർവ്വഭൗമൻ പുരസ്‌കാരം - ചിനക്കത്തൂർ പൂരം 2016
  • കീർത്തിപത്രം 2016 (അന്നമനട ത്രയം അനുസ്മരണ സമിതി)
  • കലാനിധി' പുരസ്കാരം 2015 (കേരള ക്ഷേത്രവാദ്യകലാ അക്കാദമി)
  • 'കലാചാര്യ' പുരസ്‌കാരം 2008 (അഖില കേരള മാരാർ  ക്ഷേമ സഭ)
  • 'ധന്വന്തരി പുരസ്‌കാര പ്രശസ്തീപത്രം (പെരിങ്ങാവ് ദേവസ്വം ശ്രീ ധന്വന്തരി ക്ഷേത്രം)
  • മേളകലാരത്നം പുരസ്‌കാരം (ഒല്ലൂക്കര)
  • നെട്ടിശ്ശേരി ശിവ ശാസ്താ പുരസ്‌കാരം 2023

അവലംബംതിരുത്തുക

  1. "താളം പിടിക്കാൻ -(മനോരമ ഓൺലൈൻ)". മൂലതാളിൽ നിന്നും 2011-07-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-02.
  2. "പെരുവനത്തെ മാറ്റി; കിഴക്കൂട്ട് അനിയൻ മാരാർ ഇലഞ്ഞിത്തറ മേളപ്രമാണി". ശേഖരിച്ചത് 2023-04-29.
  3. അർഹതക്ക് അംഗീകാരം ലഭിക്കും -അനിയൻ മാരാർ (മാധ്യമം)[പ്രവർത്തിക്കാത്ത കണ്ണി]
  4. മലയാളമനോരമ ദിനപത്രം 2012 മേയ് 1, തൃശ്ശൂർ പതിപ്പ് പുറം-2.