മലയാളത്തിലെ ഒരു കവിയായിരുന്നു കിളിമാനൂർ മധു.[1] (-2019 സെപ്റ്റംബർ 14)

ജീവിതരേഖ തിരുത്തുക

1952-ൽ കിളിമാനൂരിലെ വണ്ടന്നൂരിൽ ഇളയിടത്തു സ്വരൂപത്തിലെ കുന്നുമ്മേൽ രാജാക്കന്മാരുടെ ഈഞ്ചിവിളയിൽ ജനിച്ചു. 1988 മുതൽ ദേശീയ-അന്തർദേശീയ കവിസമ്മേളനത്തിൽ മലയാളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തു. ‘എഴുത്തുകാരും നദികളും' എന്ന വിഷയത്തിൽ പഠനംനടത്തി. ജേർണലിസത്തിൽ യോഗ്യത നേടിയിട്ടുണ്ട്.[2]

കൃതികൾ തിരുത്തുക

റഷ്യൻ നോവലിസ്റ്റ് ടർജീനീവിന്റെ പിതാക്കന്മാരും പുത്രന്മാരും സംക്ഷിപ്ത വിവർത്തനം ചെയ്തു. ലോർക്കയുടെ ജർമ, പരശുറാം രാമാനുജന്റെ ഹേ പരശുറാം എന്നീ നാടകങ്ങളും പരിഭാഷപ്പെടുത്തി. കേരളത്തിലെ 78 നാടൻ കലാരൂപങ്ങൾ 15 സി.ഡി.കളിലായി കേന്ദ്ര സാംസ്‌കാരിക വകുപ്പിനുവേണ്ടി നിർമ്മിച്ചിട്ടുണ്ട്. യാത്രയും ഞാനും പ്രണയത്തിലെപ്പോഴും എന്നീ യാത്രാക്കുറിപ്പുകൾ രചിച്ചു. സമയതീരങ്ങളിൽ, മണൽ ഘടികാരം, ഹിമസാഗരം, ചെരുപ്പുകണ്ണട, ജീവിതത്തിന്റെ പേര്, കുതിര മാളിക എന്നീ കവിതാസമാഹാരങ്ങളും അദ്ദേഹത്തിന്റെതായുണ്ട്.[3]

പുരസ്കാരങ്ങൾ തിരുത്തുക

കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

അവലംബം തിരുത്തുക

  1. "കവി കിളിമാനൂർ മധു അന്തരിച്ചു". മാതൃഭൂമി. Archived from the original on 2019-09-14. Retrieved 14 സെപ്റ്റംബർ 2019.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "കവിയും സാഹിത്യകാരനുമായ കിളിമാനൂർ മധു അന്തരിച്ചു". മംഗളം. Archived from the original on 2019-12-21. Retrieved 14 സെപ്റ്റംബർ 2019.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "കവി കിളിമാനൂർ മധു അന്തരിച്ചു". ദേശാഭിമാനി. Archived from the original on 2019-09-23. Retrieved 14 സെപ്റ്റംബർ 2019.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കിളിമാനൂർ_മധു&oldid=3803049" എന്ന താളിൽനിന്ന് ശേഖരിച്ചത്