കിബ്ബർ
കിബ്ബർ അഥവാ കൈബർ (തിബറ്റൻ: ཀྱི་འབར; വൈൽ: kyi 'bar) ഹിമാചൽ പ്രദേശ് സംസ്ഥാനത്തിൽ ലാഹൗൽ-സ്പിതി ജില്ലയിൽ സ്പിതി താഴ്വരയിലെ ഒരു ഗ്രാമമാണ്. ലോകത്ത് വാഹനസൗകര്യമുള്ള ഏറ്റവും ഉന്നതഗ്രാമം എന്നതാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത. ഹിമാലയസാനുക്കളിലെ ഈ ഗ്രാമത്തിനു കടലിൽ നിന്നും 4270 മീറ്റർ ഉയരത്തിലാണ്. അവിടെ ഒരു ബുദ്ധവിഹാരവും കൈബർ വന്യജീവിസങ്കേതവും പ്രവർത്തിക്കുന്നുണ്ട്. കുമ്മായക്കല്ല് പാറകളാൽ നിർമ്മിതമാണ് ഈ ഇടുങ്ങിയ താഴ്വര. അടുത്ത നഗരമായ കാസയിലേക്ക് 20 കിമി ദൂരമുണ്ട്.. വേനൽക്കാലത്ത് കാസയ്ക്കും കിബ്ബറിനുമിടയിൽ ബസ് ഓടുന്നുണ്ട്. കൃഷിയാണ് ഇവിടുത്തുകാരുടെ പ്രധാന വരുമാനം.[1] ഗ്രാമീണർ പരാങ് ലാ ചുരം വഴി ലഡാക്കിലെ മൂന്നുദിവസം നീണ്ട ചന്തയിലേക്ക് കൈമാറ്റവ്യവസ്ഥയിലും വിലയ്ക്കും കുതിര, യാക്ക്, കാലികൾ എന്നിവയെ വ്യാപാരം ചെയ്യാൻ പോകുന്നു..[1]
കിബ്ബർ | |
---|---|
നഗരം | |
Coordinates: 32°19′54″N 78°00′32″E / 32.331667°N 78.008889°E | |
Country | India |
State | ഹിമാചൽ പ്രദേശ് |
District | ലാഹുൽ & സ്പിതി |
ഉയരം | 4,270 മീ(14,010 അടി) |
(2011) | |
• ആകെ | 366 |
• Official | ഹിന്ദി |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | HP- |
Climate | Dfc |
ചരിത്രം
തിരുത്തുകഈ ഗ്രാമത്തിൽ ഏകദേശം എൺപത് വീടുകളുണ്ട്. അവ കല്ലുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. സ്പിതി താഴ്വരയിൽ ഇഷ്ടികയും ചെളിയുമാണ് പുരനിർമ്മാണത്തിനുപയോഗിക്കുന്നത് എന്നതിനാൽ ഇത് ഈ ഗ്രാമത്തെ വ്യത്യസ്തമാക്കുന്നു. [1] Kibber has a civil dispensary, a high school, a post office, a telegraph office and a community TV set in the village.[1] കിബ്ബർ വിഹാരം റ്റാബൊവിലെ സെർകാങ് റമ്പോച്ചെ സ്ഥാപിച്ചതാണ്.
ജനജീവിതം
തിരുത്തുകലാഹൗൽ-സ്പിതി ജില്ലയിൽ ലാഹൗൽ താഴ്വര പ്രദേശത്ത് 77 കുടുംബങ്ങൾ വസിക്കുന്ന ഒരു ഗ്രാമമാണ് കിബ്ബർ ഖാസ്. ഹിമാചലപ്രദേശ് സംസ്ഥാന്ത്തുള്ള ഈ ഗ്രാമത്തിൽ 2011ലെ ജനസംഖ്യാ നിർണ്ണയപ്രകാരം മൊത്തമുള്ള 366 പേരിൽ 187 പുരുഷൻ മാരും 179 സ്ത്രീകളൂമാണ്.
ഇവിടെ 0-6 വയസ്സ് പ്രായത്തിൽ 36 പേരുണ്ട്. ഇത് മൊത്തം ജനസംഖ്യയുടെ 9.84% വരും. ലിംഗാനുപാതം 957 ആണ് അത് ഹിമാചൽ പ്രദേശത്തെ ശരാശരിയായ 972 നെക്കാൾ താഴെയാണ്. കുട്ടികളുടെ ലിംഗാനുപാതം ആയ 565 സംസ്ഥാനത്തെ മൊത്തം ശരാശരിയായ 909 ക്കാൾ വളരെ താഴെയാണ്. ഇവരുടെ സാക്ഷരതയും ഹിമാചലിലെ ശരാശരിയെക്കാൾ താഴെയാണ് അത് യഥാക്രമം 72.73% ഉം 82.80%ഉം ആണ്. പുരുഷൻ മാർക്ക്
82.93% വിദ്യാഭ്യാസമുള്ളപ്പോൾ സ്ത്രീകളുടെത് 62.65% ആണ്[2]
കിബ്ബർ വന്യജീവി സങ്കേതം
തിരുത്തുക2220.12 ചതുരശ്രകിലോമീറ്റർ വിസ്ത്രൃതിയുള്ള കിബ്ബർ വന്യജീവി സങ്കെതം 1992 ൽ സ്ഥാപിക്കപ്പെട്ടു.[3] 3600 മുതൽ 6700 മീറ്റർ ഉയരംവരെ യുള്ള പ്രദേശങ്ങൾ ഈ സങ്കേതത്തിന്റെ ഭാഗമായിവരുന്നു. സി.പി കല എന്ന ഗവേഷക ഈ പ്രദേശത്തെ വൃക്ഷങ്ങളുടെയും ചെടികളുടെയും ഒരു നല്ല സർവ്വേ നടത്തി. ആ സസ്യജാലങ്ങൾ അമ്മച്ചികൾ എന്നറിയപ്പെടുന്ന ഇവിടുത്തെ ആദിവാസി വൈദ്യർ എന്തെല്ലാം രോഗങ്ങൾക്കും മറ്റും ഉപയോഗിക്കുന്നു എന്നതും അവരുടെ പ്രബന്ധത്തിലുണ്ട്. ഇവിടുത്തെ സസ്യങ്ങൾക്ക് പ്രത്യേക ഔഷധമൂല്യം ഉണ്ടെന്ന് കരുതപ്പെടുന്നു. സി പി കല എട്ട് അപൂർവ്വമായ ചെടികളെ ഇവിടെനിന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അക്കോനിറ്റും രൊട്ടുണ്ടിഫോലിയം( Aconitum rotundifolium) ,അർനേബിഅ യൂക്രോമ( Arnebia euchroma) ,എഫെദ്ര ജെരർഡിയാന ( Ephedra gerardiana), ജെന്റിയാന കുറൂ (Gentiana kurroo) ഡൿറ്റിലൊർഹിശ ഹെറ്റഗിരിയ (Dactylorhiza hatagirea) എന്നിവ അത്തരം വംശനാശഭീഷണിയുള്ള വൈദ്യപ്രാധാന്യമുള്ള ഈ വന്യജീവിസങ്കേതത്തിലെ അന്തേവാസികളാണ്[4][5]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "The Tibetan Buddhist Monasteries of the Spiti Valley".
- ↑ "India 2011 census". Retrieved 7 September 2015.
- ↑ http://hpforest.nic.in/files/KibberWildLifeSanctuary_A1b.pdf
- ↑ Kala, C.P. 2005. Indigenous uses, population density, and conservation of threatened medicinal plants in protected areas of Indian Himalayas. Conservation Biology, 19 (2): 368-378.
- ↑ Kala, C.P. 2005. Health tradition of Buddhist community, and role of amchis in trans-Himalayan region of India. Current Science, 89 (8): 1331-1338.