കിന്നൗർ ജില്ല

ഹിമാചല്‍ പ്രദേശിലെ ജില്ല

കിന്നൗർ ജില്ല ഉത്തരേന്ത്യയിലെ ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ പന്ത്രണ്ട് ഭരണ ജില്ലകളിൽ ഒന്നാണ്.[2] ജില്ലയെ മൂന്ന് ഭരണ മേഖലകളായും (കൽപ, നിച്ചാർ (ഭാബാനഗർ), പൂഹ്) കൂടാതെ ആറ് തഹസീലുകളായും വിഭജിച്ചിരിക്കുന്നു. ജില്ലയുടെ ഭരണ ആസ്ഥാനം റെക്കോങ് പിയോ ആണ്. പഞ്ച് കൈലാസ സ്ഥലങ്ങളിൽ ഒന്നായ കിന്നൗർ കൈലാഷ് പർവ്വതം സ്ഥിതി ചെയ്യുന്നത് കിന്നൗറിലാണ്. 2011 ലെ കണക്കനുസരിച്ച്, ഹിമാചൽ പ്രദേശിലെ (12 ജില്ലകളിൽ) ലാഹൗളിനും സ്പിറ്റിക്കും ശേഷം ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രണ്ടാമത്തെ ജില്ലയാണിത്.[3]

കിന്നൗർ ജില്ല
Clockwise from top-left: Kamru Fort, Chandika Devi Temple, Reckong Peo, Nako Lake, Kinnaur Kailash, view of Kalpa
Location in Himachal Pradesh
Location in Himachal Pradesh
Country India
State Himachal Pradesh
HeadquartersReckong Peo
TehsilsKalpa, Pooh, Sangla, Moorang, Hangrang, Bhaba Nagar.
വിസ്തീർണ്ണം
 • Total6,401 ച.കി.മീ.(2,471 ച മൈ)
ജനസംഖ്യ
 (2011)
 • Total84,121
 • ജനസാന്ദ്രത13/ച.കി.മീ.(34/ച മൈ)
 • നഗരപ്രദേശം
0.00%
Demographics
 • Literacy88.37%(male), 71.34%(female)
 • Sex ratio819[1]
സമയമേഖലUTC+05:30 (IST)
വാഹന റെജിസ്ട്രേഷൻHP-25, HP-26, HP-27
Major highwaysNational Highway 5 (India)
വെബ്സൈറ്റ്hpkinnaur.nic.in

സംസ്ഥാന തലസ്ഥാനമായ ഷിംലയിൽ നിന്ന് ഏകദേശം 235 കിലോമീറ്റർ (146 മൈൽ) അകലെ ഹിമാചൽ പ്രദേശിന്റെ വടക്കുകിഴക്കൻ കോണിൽ ടിബറ്റിന്റെ കിഴക്കൻ അതിർത്തിയിലാണ് കിന്നൗർ സ്ഥിതി ചെയ്യുന്നത്. സൺസ്‌കർ, ഹിമാലയം ഉൾപ്പെടെ മൂന്ന് ഉയർന്ന പർവതനിരകളുള്ള ഇതിൽ ബാസ്പ, സത്‌ലജ്, സ്പിതി എന്നീ താഴ്‌വരകളും അവയിലെ പോഷകനദികളും ഉൾക്കൊള്ളുന്നു.

  1. "Demography of Kinnaur district". hpkimnaur.nic.in.
  2. "About Kinnaur". hpkinnaur.nic.in.
  3. "Demographics of Kinnaur". hpkinnaur.nic.in.
"https://ml.wikipedia.org/w/index.php?title=കിന്നൗർ_ജില്ല&oldid=3984503" എന്ന താളിൽനിന്ന് ശേഖരിച്ചത്