കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ
സംഘടന
വൃക്കാരോഗികളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന ഒരു സർക്കാരിതര സാമൂഹികസേവന പ്രസ്ഥാനമാണ്കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ (Kidney Federation of India - KFI). കേരളത്തിലെ തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ ചാരിറ്റബിൾ ഫൗണ്ടേഷന്റെ സ്ഥാപകൻ ഡേവിസ് ചിറമേൽ എന്ന പുരോഹിതനാണ്[1][2].
ചുരുക്കപ്പേര് | KFI |
---|---|
രൂപീകരണം | 2009 |
തരം | NPO |
ആസ്ഥാനം | തൃശൂർ, കേരളം |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | കേരളം |
അംഗത്വം | സൗജന്യം |
പ്രധാന വ്യക്തികൾ | ഡേവിസ് ചിറമേൽ |
ആരംഭം
തിരുത്തുക2009 ഒക്ടോബർ 30 ന് തൃശൂർ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ, ഗായകൻ കെ. ജെ. യേശുദാസ് ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്വന്തം വൃക്ക ദാനം ചെയ്തുകൊണ്ടാണ് ഡേവിസ് ചിറമേൽ ഈ പ്രസ്ഥാനത്തിലേക്ക് വന്നത്. വ്യവസായിയായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയാണ് KFI യുടെ രൂപീകരണ ശേഷം ഇതുവഴിയുള്ള ആദ്യത്തെ വൃക്കദാതാവ്. KFI യുടെ നേതൃത്വത്തിൽ ഒരു ഡയാലിസിസ് കേന്ദ്രം കൂടി തൃശൂരിൽ പ്രവർത്തിക്കുന്നുണ്ട്. വളരെക്കുറഞ്ഞ ചിലവിൽ ഇവിടെ ഡയാലിസിസ് സേവനം നൽകി വരുന്നു.[3][4][5][6].
അവലംബം
തിരുത്തുക- ↑ "Kidney donation gains momentum". The Hindu. Retrieved 2013-05-29.
- ↑ "Priest launches kidney federation". Christianpersecution. Archived from the original on 2013-07-02. Retrieved 2013-05-29.
- ↑ "Priest shows the way in organ donation". Thrissur. Retrieved 2013-05-29.
- ↑ "Father Davis Chiramel – a Priest beyond Preach". Scrollindia.com. Archived from the original on 2013-01-13. Retrieved 2013-05-29.
- ↑ "Foundation to promote kidney donation opened". The Hindu. Archived from the original on 2011-04-06. Retrieved 2013-05-29.
- ↑ "Indian priest's kidney donation to Hindu man leads to new federation". catholicnews.com. Archived from the original on 2009-11-04. Retrieved 2013-05-29.
{{cite web}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help)