കിടങ്ങയം ഇബ്രാഹിം മുസ്ലിയാർ

ഇരുപതാം നൂറ്റാണ്ടിൽ മലബാറിൽ ജീവിച്ചിരുന്ന ബ്രിട്ടീഷ് വിരോധിയും, മത പണ്ഡിതനും[1] സൂഫി ചിന്തകനുമായിരുന്നു കിടങ്ങയം കെ ടി ഇബ്രാഹിം മുസ്ലിയാ൪. ബ്രിട്ടീഷ് വിരുദ്ധപ്രവർത്തനങ്ങൾ കാരണം മലബാർ കലാപ കാലത്തെ പ്രധാന നോട്ടപുള്ളിയായിരുന്ന ഇദ്ദേഹം സമര നായകൻ ആലിമുസ്ലിയാരുടെ പ്രധാന ശിഷ്യന്മാരിൽ ഒരാളാണ്.[അവലംബം ആവശ്യമാണ്]

ജീവിത രേഖ

തിരുത്തുക

1896 ൽ പട്ടിക്കാട്മുഹ്യുദ്ദീ൯ ഫാത്തിമ ദമ്പതികളുടെ മകനായി ജനനം. താഴെക്കോട് കുഞ്ഞലവി മുസ്ലിയാ൪, അമാനത്ത് ഹസ്സൻകുട്ടി മുസ്ലിയാ൪, കരിമ്പനക്കൽ അഹമ്മദ് മുസ്ലിയാ൪, നെല്ലിക്കുത്ത് ആലി മുസ്ലിയാ൪ എന്നീ ഗുരുക്കന്മാരിൽ നിന്നും ഖുർആൻ ഹദീസ് കർമ്മ ശാസ്ത്രം, വിശ്വാസ ശാസ്ത്രം, ഗോള ശാസ്ത്രം, തസ്സവുഫ് എന്നിവയിൽ പ്രാവീണ്യം കരസ്ഥമാക്കി. തുടർന്ന് ഗുരുവിനോടൊപ്പം നിസ്സഹകരണ പ്രസ്ഥാനം, കുടിയാൻ സംഘം, ഖിലാഫത്ത് സഭ പ്രവർത്തനങ്ങളിൽ സജീവമായി ബ്രിട്ടീഷ് വിരുദ്ധ രംഗത്ത് നിലകൊണ്ടു. ആലി മുസ്ലിയാരിൽ നിന്ന് ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിച്ചു അദ്ധ്യാത്മ മേഖലയിലേക്കും ചുവടുകൾ വെച്ചു[അവലംബം ആവശ്യമാണ്]. പാണ്ഡിത്യ പെരുമയാൽ ഗുരുവിന്റെ നിർദ്ദേശപ്രകാരം അലനല്ലൂർ ദർസ് അധ്യാപക സ്ഥാനം ഏറ്റെടുത്തു.

മലബാർ പ്രക്ഷോഭത്തിൽ ആലി മുസ്ലിയാർ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ ആഹ്വാനം ചെയ്തതിന്റെ പേരിൽ അറസ്ററ് ചെയ്യപ്പെടുന്നതിനു മുൻപ് അധ്യാപകവൃത്തി മറ്റൊരാൾക്ക് കൈമാറി ഖിലാഫത്ത് പ്രവർത്തകരോടൊപ്പം ഒളിവുപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ചെമ്പ്രശ്ശേരി തങ്ങൾ പിടിക്കപ്പെട്ടതോടെ പോലീസ് വലയത്തിലായ മുസ്ലിയാരെ ബെല്ലാരി, ആന്തമാൻ ദ്വീപിലേക്കോ നാട് കടത്താനുള്ള നീക്കം നടന്നെങ്കിലും പോലീസുകാരുടെ കണ്ണ് വെട്ടിച്ചു മുസ്ലിയാർ കാളവണ്ടിയിലെ വൈക്കോലിനുള്ളിൽ കയറി കൂടി രക്ഷപ്പെട്ടു.[അവലംബം ആവശ്യമാണ്]

പന്ത്രണ്ട് കൊല്ലത്തെ അജ്ഞാത വാസത്തിനു ശേഷം 1933 ഇൽ തിരിച്ചെത്തി. അപ്പോഴേക്കും സൂഫിസത്തിലെ നിരവധി ഘട്ടങ്ങൾ താണ്ടി അദ്ധ്യാത്മ ജീവിതത്തിൽ ഗുരുതുല്യ സ്ഥാനം ആർജ്ജിച്ചിരുന്നു. ദേശാടന -പ്രവാസ ജീവിതത്തിൽ പല സ്ഥലങ്ങൾ സന്ദർശിക്കുകയും നിരവധി സൂഫി വര്യൻമാരുടെ ശിഷ്വത്വം നേടുകയും , വൈദ്യശാസ്ത്രം, ചരിത്രം, രാഷ്ട്രമീമാംസ,ഭാഷാശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ പല വിഷയങ്ങളിൽ അവഗാഹം നേടുകയും, 18 ഓളം ഭാഷകളിൽ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിവ് ആർജ്ജിക്കുകയും ചെയ്തു. നിരവധി ഗ്രന്ഥങ്ങൾ രചിച്ച ഇദ്ദേഹം മുണ്ടത്ത്പള്ളി, പട്ടിക്കാട്, കരുവാരക്കുണ്ട്, മുള്ളിയാകു൪ശി, കിടങ്ങയം മേൽമുറി , കായംകുളം തുടങ്ങിയ സ്ഥലങ്ങളിൽ മുദരിസ്സ് ആയി സേവനമനുഷ്ടിച്ചിട്ടുണ്ട്.

പൂന്താവനം അബ്ദുള്ള മുസ്ലിയാ൪ ,പാലോളി കുഞ്ഞീദു മുസ്ലിയാ൪, അമാനത്ത് കോയണ്ണി മുസ്ലിയാ൪, ഓമച്ചപ്പുഴ അബൂബക്൪ക്കുട്ടി മുസ്ലിയാ൪, തഴവ മുഹമ്മദ്കുഞ്ഞ് മൌലവി, കിടങ്ങയം പുഴക്കൽ വലിയ ഇബ്രാഹിം മുസ്ലിയാർ എന്നിവ൪ ശിഷ്യ൯മാരിൽ പ്രമുഖരാണ്. 1951ൽ കാായംകുുളത്തു വെച്ച് മരണപ്പെട്ടു.

പ്രധാന രചനകൾ

തിരുത്തുക
  1. 1.0 1.1 "Mappila Academy publishes old Arabi-Malayalam title". The Hindu. 2021-01-17. Retrieved 2021-08-17.
  2. https://www.madhyamam.com/kerala/local-news/thrissur/malabar-history-book-released-839290
  3. ഡോ.മോയിൻ മലയമ്മ ഈ പുസ്തകം മലയാളീകരിച്ച് പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബുക്പ്ലസാണ് പ്രസാധകർ
  4. "Arabi Malayalam book in print after decades". The Hindu. 2021-01-17. Retrieved 2021-08-17.