കിങ് ഫഹദ് കോസ്‌വേ
ബഹ്റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന കടൽച്ചിറയാണ് കിങ് ഫഹദ് കോസ്‌വേ[1]. നാലുവരിപ്പാതയും ഒട്ടേറെ പാലങ്ങളുമടങ്ങുന്ന ഈ പദ്ധതിക്ക് മുഴുവൻ പണവും മുടക്കിയത് സൗദി അറേബ്യയാണ്. സൗദിയിലെ ഖൊബാറിൽ നിന്നാണ് കോസ്‌വേയുടെ തുടക്കം. 1.2 ബില്യൺ ഡോളർ ചെലവുവന്ന കോസ്‌വേ 1986 നവംബർ 25 ന് ഉദ്ഘാടനം ചെയ്തു. 1982 നവംബർ 11 ന് സൗദിയിലെ ഫഹദ് രാജാവും ബഹ്റൈനിലെ ശൈഖ് ഈസാ ബിൻ സൽമാൻ അൽ ഖലീഫയും ചേർന്ന് തറക്കല്ലിട്ട പദ്ധതി അമ്പരിപ്പിക്കുന്ന വേഗത്തിലാണ് പൂർത്തിയായത്. കോസ്‌വേയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്. ഖൊബാറിൽ നിന്ന് ബഹ്റൈനിലെ ഉം അൽ നാസൻ ദ്വീപുവരെയുള്ള നീണ്ട പാലവും ഉം അൽ നാസനിൽ നിന്ന് ബഹ്റൈനിലേക്കുള്ള ചെറിയ പാലവും.
കിങ് ഫഹദ് കോസ്‌വേ جسر الملك فهد | |
---|---|
![]() കിങ് ഫഹദ് കോസ്‌വേയുടെ ബഹിരാകാശത്തുനിന്നുള്ള കാഴ്ച | |
Coordinates | 26°10′57″N 50°20′09″E / 26.18250°N 50.33583°E |
Carries | Motor vehicles |
Crosses | Gulf of Bahrain |
Locale | ![]() ![]() |
Official name | കിങ് ഫഹദ് കോസ്‌വേ |
Other name(s) | Bahrain Bridge, Causeway |
Maintained by | King Fahd Causeway Authority |
Website | www.kfca.com.sa |
Characteristics | |
Total length | 25 കി.മീ (16 മൈ) |
Width | 23 മീ (75 അടി) |
History | |
Opened | 12 November 1986 |
Statistics | |
Toll | SAR 20 (Small Vehicles) SAR 30 (Light Trucks & Small Bus) SAR 50 (Large Buses) SAR 3 per ton (Trucks) |

അവലംബം തിരുത്തുക
- ↑ "King Fahd Causeway Authority: History". മൂലതാളിൽ നിന്നും 2009-10-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-10-26.