കിങ് കോവ് ( അല്യൂട്ട് ഭാഷയിൽ Agdaaĝux̂[6] ) അലേഷ്യൻ ഈസ്റ്റ് ബറോയിലുള്ള യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. 2010 ലെ സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 938 ആയിരുന്നു.

കിങ് കോവ്

Agdaaĝux̂
Pacific American Fisheries cannery ship Kenmore in King Cove, May 1912
Pacific American Fisheries cannery ship Kenmore in King Cove, May 1912
കിങ് കോവ് is located in Alaska
കിങ് കോവ്
കിങ് കോവ്
Location in Alaska
Coordinates: 55°4′20″N 162°19′5″W / 55.07222°N 162.31806°W / 55.07222; -162.31806
CountryUnited States
StateAlaska
BoroughAleutians East
IncorporatedSeptember 9, 1949[1]
ഭരണസമ്പ്രദായം
 • MayorHenry Mack[2]
 • State senatorLyman Hoffman (D)
 • State rep.Bryce Edgmon (D)
വിസ്തീർണ്ണം
 • ആകെ29.20 ച മൈ (75.62 ച.കി.മീ.)
 • ഭൂമി24.66 ച മൈ (63.86 ച.കി.മീ.)
 • ജലം4.54 ച മൈ (11.76 ച.കി.മീ.)
ഉയരം
92 അടി (28 മീ)
ജനസംഖ്യ
 • ആകെ938
 • കണക്ക് 
(2021)[5]
956
 • ജനസാന്ദ്രത40.56/ച മൈ (15.66/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99612
Area code907
FIPS code02-39410
GNIS feature ID1418792
വെബ്സൈറ്റ്http://www.cityofkingcove.com/

ചരിത്രം

തിരുത്തുക

കിങ് കോവിലെ ആദ്യം കുടിയേറിയ യൂറോപ്യൻ റോബർട്ട് കിങ് എന്നയാളാണ്. 1880 കളിലാണ് ഇദ്ദേഹം ഇവിടെ വന്നെത്തിയത്.

1911 ൽ പസഫിക് അമേരിക്കൻ ഫിഷറീസ് മത്സ്യ മാംസാദികൾ കേടുകൂടാത സൂക്ഷിക്കുവാനുള്ള ഒരു വലിയ കാനറി നിർമ്മിച്ചു. ഇവിടെ അല്യൂട്ടുകളും മറ്റ് നേറ്റീവ് ഇന്ത്യൻ വർഗ്ഗക്കാർ, സ്കാൻഡിനേവിയക്കാർ, ഏഷ്യയിൽ നിന്നുള്ളവർ എന്നിവർ ജോലി ചെയ്തിരുന്നു. ബെൽകോഫ്സ്കി, സനക്, ഫാൾസ് പാസ് എന്നീ വില്ലേജുകളിൽ നിന്നൊക്കെ നേറ്റീവ് ഇന്ത്യൻ വർഗ്ഗക്കാർ ഇവിടേയ്ക്ക് എത്തിച്ചേർന്നു. ഈ പ്രദേശത്തെ വിവിധ വിഭാഗങ്ങളെ ഏകീകരിപ്പിച്ച് 1947 ൽ ഇതൊരു ഫസ്റ്റ് ക്ലാസ് പട്ടണമായിത്തീർന്നു.

പസഫിക് അമേരിക്കൻ ഫിഷറീസ് കമ്പനിയുടെ അനന്തരഗാമിയായി പീറ്റർ പാൻ സീഫുഡ്സ് നിലവിൽ വന്നു. 1911 മുതൽ പ്രവർത്തിച്ചുവരുന്ന ഈ കാനറി 1970 ൽ തീപ്പിടുത്തത്തിൽ നശിച്ചുവെങ്കിലും ഉടനടി പുതുക്കിപ്പണിതിരുന്നു. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ സാൽമൺ കാനറിയാണിത്. ഞണ്ട്, ചാള, സാൽമൺ എന്നിവ ഇവിടെ വർഷം മുഴുവൻ സംസ്കരിച്ചു സൂക്ഷിക്കുന്നു. 

ഭൂമിശാസ്ത്രം

കിങ് കോവ് സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 55°04′20″N 162°19′05″W / 55.072125°N 162.318040°W / 55.072125; -162.318040.[7] ആണ്. അലാസ്ക അർദ്ധദ്വീപിൻറെ പസഫിക് ഭാഗത്താണ് കിങ് കോവ് സ്ഥിതി ചെയ്യുന്നത് കോൾഡ് ബേയക്ക് 18 മൈൽ (29 കി.മീ) തെക്കുകിഴക്കായും ആങ്കറേജിന് 620 മൈൽ (1,000 കി.മീ) തെക്കുപടിഞ്ഞാറുമായാണ് സ്ഥാനം. ഏകദേശം 55* 03'N അക്ഷാംശത്തിനും 162* 19' W രേഖാംശത്തിലുമാണ പട്ടണം സ്ഥിതി ചെയ്യുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിൻറെ ആകെ വിസ്തൃതി 29.8 ചതുരശ്ര മൈൽ (77 കി.m2) ആണ്. ഇതിൽ 25.3 ചതുരശ്ര മൈൽ (66 കി.m2) ഭാഗം കരയും ബാക്കി 4.5 ചതുരശ്ര മൈൽ (12 കി.m2) (15.23%) ഭാഗം വെള്ളവുമാണ്.

ഗതാഗത സൌകര്യങ്ങൾ

തിരുത്തുക

ഏതാനും ചരൽക്കല്ല് റോഡുകളൊഴിച്ചാൽ കിങ് കോവിൽ പരിമിതമായ ഗതാഗത സൊകര്യങ്ങളേയുള്ളു. പ്രധാനമായും വായു മാർഗ്ഗവും ജലമാർഗ്ഗവും പട്ടണത്തിൽ എത്തിച്ചേരാം. പട്ടണത്തിൻറെ വടക്കു ഭാഗത്തുള്ള കിങ് കോവ് വിമാനത്താവളത്തിലേയ്ക്ക് 4.5 മൈൽ നീളമുള്ള ഒരു റോഡുണ്ട്. രണ്ടു അഗ്നിപർവ്വത ശിഖരങ്ങളുടെ ഇടയ്ക്കുള്ള താഴ്വരയിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

വിദ്യാഭ്യാസ സൌകര്യങ്ങൾ

തിരുത്തുക

കിങ് കോവ് സ്കൂൾ അലേഷ്യൻ ഈസ്റ്റ് ബറോ സ്കൂൾ ഡിസ്ട്രക്റ്റിലെ ഒരംഗമാണ്. പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകളിലായി ഏകദേശം 110 കുട്ടികളും അവരെ പഠിപ്പിക്കാൻ 12 അദ്ധ്യാപകരും ഇവിടെയുണ്ട്.

ജനസംഖ്യാപരം

2000 ലെ സെൻസസിൽ [8] പട്ടണത്തിൽ ആകെ 792 പേർ സ്ഥിരതാമസക്കാരും, 170 ഗൃഹസമുഛയങ്ങളും, 116 കുടുംബങ്ങളും ഉള്ളതായി കണക്കാക്കിയിരിക്കുന്നു. പട്ടണത്തിലെ ജനസാന്ദ്രത് സ്ക്വയർ മൈലിന് (12.1/km²) 31.3 പേരാണ്. പാർപ്പിടങ്ങളുടെ ശരാശരി സാന്ദ്രത കണക്കാക്കിയാൽ ഓരോ 8.2 സ്ക്വയർ മൈലിലും (3.2/km²) 207 പാർപ്പിട സമുഛയങ്ങളാണുള്ളത്. പട്ടണത്തിലെ ജനങ്ങളുടെ വർഗ്ഗമനുസരിച്ചുള്ള കണക്കെടുത്താൽ 15.03% വെള്ളക്കാരും, 1.64% കറുത്തവർഗ്ഗക്കാരോ അല്ലെങ്കിൽ ആഫ്രക്കൻ അമേരിക്കക്കാരോ, 46.72% നേറ്റീവ് ഇന്ത്യക്കാർ 26.77% ഏഷ്യൻ വംശജർ, 0.13% പസഫി് ദ്വീപുകാർ, 5.93% മറ്റു വർഗ്ഗക്കാർ, 3.79% രണ്ടോ മൂന്നോ മാത്രം വർഗ്ഗങ്ങളിലുള്ളവരുമാണ്. ജനസംഖ്യയിൽ 7.45% ഹിസ്പാനിക്അല്ലെങ്കിൽ ലാറ്റിൻ വംശത്തിലുള്ളവരാണ്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-02-27. Retrieved 2021-08-30.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 86.
  3. "2019 U.S. Gazetteer Files". United States Census Bureau. Retrieved June 30, 2020.
  4. "2010 City Population and Housing Occupancy Status". U.S. Census Bureau. Retrieved May 14, 2012.[പ്രവർത്തിക്കാത്ത കണ്ണി]
  5. "King Cove, Alaska Population 2021". World Population Review. Retrieved 2021-08-28.
  6. Bergsland, K. (1994). Aleut Dictionary. Fairbanks: Alaska Native Language Center.
  7. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
  8. "American FactFinder". United States Census Bureau. Retrieved 2008-01-31.
"https://ml.wikipedia.org/w/index.php?title=കിങ്_കോവ്,_അലാസ്ക&oldid=3930889" എന്ന താളിൽനിന്ന് ശേഖരിച്ചത്