കിങ് ലിയർ

(കിങ്ങ് ലിയർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വില്യം ഷേക്സ്പിയർ എഴുതിയ ഒരു ദുരന്ത നാടകമാണ് കിങ് ലിയർ‍. 1603-നും 1606-നും ഇടയിൽ എഴുതപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്നു. ഷേക്സ്പിയറിന്റെ ഏറ്റവും മഹത്തായ കൃതികളിലൊന്നായാണ് ഇത് പരിഗണിക്കപ്പെടുന്നത്[അവലംബം ആവശ്യമാണ്]. ബ്രിട്ടണിലെ ലിയർ എന്ന ഐതിഹാസിക രാജാവിനെക്കുറിച്ചുള്ള കഥകളെ അടിസ്ഥാനമാക്കിയാണ് ഇത് രചിച്ചിരിക്കുന്നത്. അരങ്ങിലും വെള്ളിത്തിരയിലും ഈ കൃതി വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

"ലിയർ രാജാവും വിദൂഷകനും കൊടുങ്കാറ്റിൽ" വില്യം ഡൈസ് (1806–1864)

ഇതിന് വ്യത്യസ്തമായ രണ്ട് പതിപ്പുകളുണ്ട്: 1608-ൽ പുറത്തിറങ്ങിയ ദ റ്റു ക്രോണിക്കിൾസ് ഓഫ് ദ ഹിസ്റ്ററി ഓഫ് ദ ലൈഫ് ആന്റ് ഡെത്ത് ഓഫ് കിങ് ലിയർ ആന്റ് ഹിസ് ത്രീ ഡോട്ടേർസ്, 1623-ൽ പുറത്തിറങ്ങിയതും കൂടുതൽ അരങ്ങിനനുയോജ്യവുമായ ദ ട്രാജഡി ഓഫ് കിങ് ലിയർ എന്നിവയാണവ.

ഇംഗ്ലണ്ടിന്റെ ഏകീകരണത്തിനു ശേഷം, ഈ നാടകത്തിന്റെ ഇരുണ്ടതും മ്ലാനവുമായ സ്വഭാവം ഇഷ്ടമാകാഞ്ഞ നാടകക്കാർ പല മാറ്റങ്ങളും വരുത്തിയാണ് ഇത് അരങ്ങിൽ അവതരിപ്പിച്ചിരുന്നത്. എന്നാൽ 19-ആം നൂറ്റാണ്ട് മുതൽ ഷേക്സ്പിയറിന്റെ ഏറ്റവും മഹത്തായ നേട്ടങ്ങളിലൊന്നായാണ് ഈ നാടകം കണക്കാക്കപ്പെടുന്നത്. മനുഷ്യ ബന്ധങ്ങളുടെയും ക്ലേശങ്ങളുടെയും സൂക്ഷ്മമായ നിരീക്ഷണം ഈ നാടകത്തെ മഹത്തരമാക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണ്.

കഥാപാത്രങ്ങൾ

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. While it has been claimed that "Cordelia" derives from the Latin "cor" (heart) followed by "delia", an anagram of "ideal", this is questionable. A more likely etymology is that her name is a feminine form of coeur de lion,meaning "lion-hearted". Another possible source is a Welsh word of uncertain meaning; it may mean "jewel of the sea" or "lady of the sea".
  2. This title and the titles of nobility held by other characters are all grossly anachronistic. Their actual use did not occur till 1067–1398.
"https://ml.wikipedia.org/w/index.php?title=കിങ്_ലിയർ&oldid=2328399" എന്ന താളിൽനിന്ന് ശേഖരിച്ചത്