കൊർഡീലിയ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
യുറാനസിന്റെ ഉപഗ്രഹമാണ് കൊർഡീലിയ.
യുറാനസിൽ നിന്നും 49,800 കി.മീ. ദൂരെയാണിത് സ്ഥിതി ചെയ്യുന്നത്. കൂടാതെ എട്ടു മണിക്കൂർ കൊണ്ട് മാതൃഗ്രഹത്തെ ഒരു പ്രദക്ഷിണവും വയ്ക്കുന്നു.
ഏകദേശം 25 കി.മീ. ആണ് ഇതിന്റെ വ്യാസം. എപ്സിലോൺ റിങ്ങിന്റെ തൊട്ടടുത്തായി കാണപ്പെടുന്ന ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ അറിഞ്ഞുകൂടാ. മധ്യരേഖാതലത്തിന് സമാന്തരമായി പ്രദക്ഷിണം ചെയ്യുന്ന ഇതിന്റെ ഗുരുത്വാകർഷണബലം എപ്സിലോൺ വലയത്തിലെ പാറകളെ തടഞ്ഞുനിർത്തി, വലയത്തെ ഇടുങ്ങിയതാക്കുന്നതിനാൽ ഇതിനെ ഇടയ ഉപഗ്രഹം (Shepherd moon) എന്ന് വിളിക്കുന്നു.
മാതൃഗ്രഹത്തോടുള്ള സാമീപ്യംകൊണ്ടുണ്ടാകുന്ന ഗുരുത്വാകർഷണബലം ഇതിന്റെ പ്രദക്ഷിണവേഗം കുറയ്ക്കുന്നു. അതുമൂലം ഭാവിയിൽ മാതൃഗ്രഹത്തിലേക്ക് തകർന്നു വീഴാനോ ചുറ്റും വലയമായി തീരാനോ ഉള്ള സാധ്യതയുണ്ട്.