കിം ജി-വോൺ
കൊറിയന്‍ ചലചിത്ര നടി
കിം ജി-വോൺ (Hangul: 김지원; ജനനം ഒക്ടോബർ 19, 1992) ഒരു ദക്ഷിണ കൊറിയൻ നടിയാണ്. ഫൈറ്റ് ഫോർ മൈ വേ (2017), ആർത്ത്‌ഡാൽ ക്രോണിക്കിൾസ് (2019), ലവ്‌സ്ട്രക്ക് ഇൻ ദി സിറ്റി (2020-2021) എന്നിവയിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നതിനുമുമ്പ്, ദി ഹെയേഴ്സ് (2013), ഡിസൻഡന്റ്‌സ് ഓഫ് ദി സൺ (2016) എന്നീ ടെലിവിഷൻ പരമ്പരകളിലെ വേഷങ്ങളിലൂടെ അവർ ശ്രദ്ധ നേടി. ഏഷ്യയിലുടനീളമുള്ള കിമ്മിന്റെ ടെലിവിഷൻ നാടകങ്ങളുടെ വിജയം അവളെ ഒരു ഹല്യു താരമായി സ്ഥാപിച്ചു.
കിം ജി-വോൺ | |
---|---|
ജനനം | ഗിയുംചിയോൺ-ഗു, ദക്ഷിണ കൊറിയ | ഒക്ടോബർ 19, 1992
കലാലയം | ഡോങ്ഗുക്ക് സർവകലാശാല |
തൊഴിൽ | നടി |
സജീവ കാലം | 2010–ഇതുവരെ |
ഏജൻ്റ് | ഹൈസിയം സ്റ്റുഡിയോ |
Korean name | |
Hangul | |
Hanja | |
Revised Romanization | Gim Ji-won |
McCune–Reischauer | Kim Chiwŏn |