കിങ് ഫഹദ് ഖുർആൻ അച്ചടിശാല

(കിംഗ് ഫഹദ് ഖുർആൻ അച്ചടിശാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകത്ത് ഏറ്റവും കൂടുതൽ ഖുർആൻ അച്ചടിച്ച്‌ വിതരണം ചെയ്യുന്ന സ്ഥാപനമാണ്‌ സൗദി അറേബ്യയിലെ മദീനയിൽ സ്ഥിതി ചെയ്യുന്ന കിംഗ് ഫഹദ് ഖുർആൻ അച്ചടിശാല (അറബി: مجمع الملك فهد لطباعة المصحف الشريف).

കിംഗ് ഫഹദ് ഖുർആൻ അച്ചടിശാല
مجمع الملك فهد لطباعة المصحف الشريف
രൂപീകരണം1985
ലക്ഷ്യംഖുർആന്റെ അച്ചടിയും പ്രചാരണവും
ആസ്ഥാനംമദീന
Location
അക്ഷരേഖാംശങ്ങൾ24°30′59″N 39°32′29″E / 24.51639°N 39.54139°E / 24.51639; 39.54139
സെക്രട്ടറി ജനറൽ
മുഹമ്മദ്‌ സാലിം അൽ-ഔഫ്‌
Head
സാലെ അൽ-ഷൈഖ്
വെബ്സൈറ്റ്[1]

പ്രവർത്തനങ്ങൾ

തിരുത്തുക

ഖുർആന്റെ അച്ചടിയും പ്രചാരണവും ലക്ഷ്യമാക്കിയാണ് 1984-ൽ അന്നത്തെ സൗദി രാജാവ് ആയിരുന്ന ഫഹദ്‌ ബിൻ അബ്ദുൽ അസീസ്‌ അദ്ദേഹത്തിന്റെ പേരിലുള്ള ഈ സ്ഥാപനം തുടങ്ങിയത്. വർഷം പ്രതി വിവിധ വലിപ്പത്തിലുള്ള 10 മില്യൻ മുസ്ഹഫുകൾ ഇവിടെ അച്ചടിക്കുന്നുണ്ട്. കൂടാതെ മലയാളം ഉൾപ്പെടെ 40-ലധികം ലോകഭാഷകളിൽ ഖുർആൻ തർജമകളും ഖുർആൻ പാരായണത്തിന്റെ ആറ് രൂപങ്ങളിലുള്ള കാസറ്റുകളും സിഡികളും ഖുർആൻ പ്രസ് പുറത്തിറക്കിയിട്ടുണ്ട്.

മദീന കിംഗ്‌ ഫഹദ് ഖുർആൻ അച്ചടി കേന്ദ്രം ഖുർആൻ അച്ചടിക്കും വിതരണത്തിനും നൽകുന്ന പരിഗണനയുടെ ഭാഗമായി ഖുർആൻ കാലിഗ്രഫി തയ്യാറാക്കുന്നവരുടെ അന്താരാഷ്‌ട്ര സംഗമവും വിവിധ പ്രദർശനങ്ങളും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്. ഖുർആൻ പ്രിന്റിംഗ് ആസ്പദമാക്കി തയ്യാറാക്കപ്പെട്ട പ്രബന്ധങ്ങളുടെ അവതരണം, അച്ചടി രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങളുടെ പ്രദർശനം തുടങ്ങിയവയും നടക്കുന്നു. കൂടാതെ അറബി കൈയെഴുത്ത് കലയുടെ ചാരുത വ്യക്തമാക്കുന്ന അറബി കാലിഗ്രഫിയുടെ പ്രദർശനവും നടത്താറുണ്ട്‌. ഖുർആൻ അച്ചടി രംഗത്തെ ശാസ്ത്രീയ നിരീക്ഷണങ്ങൾ, ചരിത്രം, സാങ്കേതികവഴികൾ, അസംസ്‌കൃത വസ്തുക്കൾ തുടങ്ങി വിവിധ സെമിനാറുകളും ഇവിടെ നടക്കാറുണ്ട്.

സന്ദർശനം

തിരുത്തുക

മദീനയിലെത്തുന്ന തീർഥാടകർക്ക് വ്യാഴം, വെള്ളി ദിവസങ്ങളിലൊഴികെ രാവിലെ 9.30 മുതൽ 11.30 വരെ ഖുർആൻ അച്ചടിശാല കാണാൻ സൌകര്യമുണ്ട്. സന്ദർശകർക്ക് ഒരു മുസ്ഹഫ് ഇവിടെ നിന്ന് സൗജന്യമായി നൽകുകയും ചെയ്യും.

  1. http://www.qurancomplex.com മദീന ഖുർആൻ അച്ചടിശാല