കാൾ വിൽഹെം ലുഡ്‌വിഗ് ബ്രച്
മെയിൻസിൽ ജനിച്ച ജർമ്മൻ ശരീരശാസ്ത്രജ്ഞനായിരുന്നു കാൾ വിൽഹെം ലുഡ്‌വിഗ് ബ്രച് (മെയ് 1, 1819 - ജനുവരി 4, 1884).
1842-ൽ അദ്ദേഹം ഗീസെൻ യൂണിവേഴ്സിറ്റി യിൽ നിന്നും മെഡിക്കൽ ഡോക്ടറേറ്റ് നേടി. 1850-ൽ ബാസൽ സർവകലാശാലയിൽ അനാട്ടമി, ഫിസിയോളജി പ്രൊഫസറായി നിയമിതനായി. 1855-ൽ ഗീസെനിലേക്ക് പ്രൊഫസറായി മടങ്ങി.
1855-ൽ അദ്ദേഹം " Über die Befruchtung des thierischen Eies und über die histologische Deutung desselben " ("മൃഗങ്ങളുടെ ബീജസങ്കലനത്തെക്കുറിച്ചും അതിന്റെ ഹിസ്റ്റോളജിക്കൽ വ്യാഖ്യാനത്തെക്കുറിച്ചും" ഉള്ള പഠനം പ്രസിദ്ധീകരിച്ചു. [1]
അനുബന്ധ നാമങ്ങൾ
തിരുത്തുക- "ബ്രച്സ് ഗ്രന്ഥികൾ": ചിലപ്പോൾ ട്രാക്കോമ ഗ്രന്ഥികൾ എന്നും അറിയപ്പെടുന്നു.
- " ബ്രച്സ് മെംബ്രേൻ ": കോറോയിഡിന്റെ ആന്തരിക പാളി.
പരാമർശങ്ങൾ
തിരുത്തുക- ആന്റിക്വേറിയൻ ബുക്ക് സെല്ലേഴ്സ് അസോസിയേഷൻ[പ്രവർത്തിക്കാത്ത കണ്ണി] (ജീവചരിത്ര വിവരങ്ങൾ)
- മൊണ്ടോഫാക്റ്റോ നിഘണ്ടു[പ്രവർത്തിക്കാത്ത കണ്ണി] ( നാമങ്ങളുടെ[പ്രവർത്തിക്കാത്ത കണ്ണി] നിർവചനം)