കാൾ വിൻസൺ വിമാനവാഹിനിക്കപ്പൽ
അമേരിക്കൻ നേവിയുടെ നിമിറ്റ്‌സ് ക്ലാസ് വിമാനവാഹിനിക്കപ്പലുകളുടെ ശൃംഖലയിൽ മൂന്നാമത്തെ സൂപ്പർ കാരിയറാണ് യു.എസ്.എസ്. കാൾ വിൻസൺ (സി.വി.എൻ-70).
Career (United States) | |
---|---|
Name: | USS Carl Vinson |
Namesake: | Carl Vinson |
Ordered: | 5 April 1974 |
Builder: | Newport News Shipbuilding |
Laid down: | 11 October 1975 |
Launched: | 15 March 1980 |
Commissioned: | 13 March 1982 |
Homeport: | NAS North Island San Diego, California |
Motto: |
Vis Per Mare (Strength from the Sea) |
Nickname: |
Starship Vinson, The Carl Prison, Cell Block 70 |
Status: | in active service, 2024—ലെ കണക്കുപ്രകാരം[update] |
Badge: | |
General characteristics | |
Class and type: | Nimitz-class aircraft carrier |
Displacement: | 101,300 long ton (113,500 short ton) |
ജോർജ്ജിയ സംസ്ഥാനത്തു നിന്നുള്ള കോൺഗ്രസ് അംഗം കാൾ വിൻസൺറെ പേരാണ് ഈ കപ്പലിനു നൽകിയിരിക്കുന്നത്.
1983-ൽ കന്നിയാത്ര പുറപ്പെട്ട കാൾ വിൻസന്റെ കോൾ സൈൻ ഗോൾഡ് ഈഗിൾ ആണ്.
കടലിൽ ഇറക്കുമ്പോൾ 70,000 ലോങ്ങ് ടണ്ണോ അതിലധികമോ സ്ഥാനഭ്രംശ ടണ്ണേജ് ഉള്ള കപ്പലുകളെയാണ് അനൗദ്യോഗികമായെങ്കിലും സൂപ്പർ കാരിയർ എന്നു വിശേഷിപ്പിക്കുന്നത്. (ഒരു ലോങ്ങ് ടൺ = 1,016 kg).
ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലുകളിലൊന്നായ യു.എസ്.എസ്. കാൾവിൻസൺ ആണവ യുദ്ധക്കപ്പലിൽ 5000-ത്തിലധികം നാവികർ സേവനമനുഷ്ഠിക്കുന്നു. 70 യുദ്ധ വിമാനങ്ങളും, ഹെലികോപ്റ്ററുകളും നിർത്തിയിടാൻ സൗകര്യമുള്ള ഈ കപ്പലിൽ രണ്ട് ന്യൂക്ലിയർ റിയാക്ടറുകളുണ്ട്.
1996-ൽ കുർദിഷ് സിവിൽ വാർ കൊടുമ്പിരിക്കൊണ്ട സമയത്ത് ദക്ഷിണ ഇറാഖിലെ സൈനിക താവളങ്ങൾക്കു നേരേ അമേരിക്ക നടത്തിയ ക്രൂയിസ് മിസൈൽ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത് യു.എസ്.എസ്. കാൾ വിൻസൺ വിമാനവാഹിനിക്കപ്പലായിരുന്നു.
2011 മെയ് 2-ാം തിയതി ഉസാമ ബിൻ ലാദന്റെ മൃതശരീരം അറബിക്കടലിൽ സംസ്‌കരിക്കാനായി അമേരിക്ക ഉപയോഗിച്ച കപ്പലും യു.എസ്.എസ്. കാൾ വിൻസൺ തന്നെ.[1]
പാകിസ്താനിലെ അബോട്ടാബാദിൽ അമേരിക്കൻ നേവിയുടെ സീൽ കമാണ്ടോകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിൻ ലാദന്റെ മൃതദേഹം 2011 മെയ് 2-ാം തിയതി വടക്കേ അറബിക്കടലിൽ സംസ്‌കരിച്ച ശേഷം അമേരിക്കയിലേക്കു തിരിച്ചു പോയ യു.എസ്.എസ്. കാൾ വിൻസൺ വിമാനവാഹിനിക്കപ്പൽ 2011 ജൂൺ 15-ാം തിയതി സാന്റിയാഗോ തുറമുഖത്തെത്തിച്ചേർന്നു.[2]
ബംഗാൾ ഉൾക്കടലിൽ വച്ചു നടന്ന 15-ാമത്തെ ഇന്തോ - അമേരിക്കൻ സംയുക്ത നാവികാഭ്യാസം മലബാർ - 2012-ൽ പങ്കെടുക്കാനായി 2012 ജൂൺ 5-ാം തിയതി യു.എസ്.എസ്. കാൾ വിൻസൺ വിമാനവാഹിനിക്കപ്പൽ ചെന്നൈയിലെത്തി.[3]
അവലംബം
തിരുത്തുക- ↑ "ബിൻ ലാദന്റെ മൃതശരീരം കടലിൽ സംസ്‌കരിക്കാനുപയോഗിച്ച കപ്പൽ". Archived from the original on 2011-05-07. Retrieved 2013-01-16.
- ↑ അമേരിക്കയിലേക്കുള്ള തിരിച്ചുവരവ്
- ↑ ചെന്നൈയിൽ കാൾ വിൻസൺ വിമാനവാഹിനിക്കപ്പൽ[പ്രവർത്തിക്കാത്ത കണ്ണി]