കാൾ മൽമൂദ്
അമേരിക്കൻ സാങ്കേതിക വിദഗ്ദ്ധനും പൊതു സഞ്ചയ രേഖകളുടെ വ്യാപനത്തിനായി നടക്കുന്ന നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകുന്നയാളും ഗ്രന്ഥകാരനുമാണ് കാൾ മൽമൂദ്(ജനനം 2 ജൂലൈ 1959). Public.Resource.Org. എന്ന ഇദ്ദേഹത്തിന്റെ വെബ് ദളത്തിന്റെ സ്ഥാപകനാണ്. [1][2]
എട്ടോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള മൽമൂദ് എം.ഐ.ടി. മീഡിയ ലബോറട്ടറിയിലെ പ്രൊഫസറും ഇന്റനെറ്റ് സോഫ്റ്റ്‌വെയർ കൺസോർഷ്യം മുൻ ചെയർമാനുമാണ്.
പൊതു സഞ്ചയ രേഖകളുടെ വ്യാപനം
തിരുത്തുകകേരള ഗസറ്റുകളുടെ വലിയ ഒരു ശേഖരം ആർക്കൈവ്.ഓർഗിലേക്ക് കാൾ മൽമൂദും സംഘവും അപ്‌ലൊഡ് ചെയ്തിട്ടൂണ്ട്.[3]ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന Public.Resource.Org എന്ന വെബ് സൈറ്റ് സ്ഥാപിച്ചു. കാലിപോർണിയയിലെ സെബാസ്റ്റോപോൾ കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രവർത്തനം. പ്രാദേശിക, സംസ്ഥാന, ഫെഡറൽ ഏജൻസികളുടെ കൈവശമുള്ള പൊതു സഞ്ചയ രേഖകൾ പ്രസിദ്ധീകരിക്കുകയാണ് ഇവർ ചെയ്യുന്നത്.[4]
588, സർക്കാർ ഉടമസ്ഥതയിലുള്ള ചലച്ചിത്രങ്ങൾ സ്വതന്ത്രാനുമതിയിൽ ഇന്റർനെറ്റ് ആർക്കൈവിലും യൂ ട്യൂവിലും പ്രസിദ്ധീകരിച്ചത് ഇദ്ദേഹത്തിന്റെ പ്രധാന പ്രവർത്തനമായി കരുതപ്പെടുന്നു. [5]5 ദശ ലക്ഷത്തോളം വരുന്ന യു.എസ്.സർക്കാർ പ്രസിദ്ധീകരണങ്ങളുടെ വെബ് പുറങ്ങൾ പ്രസിദ്ധീകരിക്കുകയും, നിയമസംബന്ധിയായ വിവരങ്ങളെ പകർപ്പവകാശ വിമുക്തമാക്കി പ്രസിദ്ധീകരിക്കാൻ ഒറിഗോൺ സംസ്ഥാനത്തെ പ്രേരിപ്പിക്കുകയും ചെയ്തു. കാലിഫോർണിയ സംസ്ഥാനത്തിന്റെ സംസ്ഥാന നിയമങ്ങളുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട അവകാശ വാദങ്ങൾക്കെതിരെ നിലപാട് സ്വീകരിച്ചു. അവരുടെ ക്രിമിനൽ, ബിൽഡിംഗ്, പ്ലംബിംഗ് നിയമ വിവരങ്ങൾ ഓൺലൈനായി പ്രസിദ്ധീകരിച്ചു.[6][7][8]
കൃതികൾ
തിരുത്തുക- ഇൻഗ്രിസ് :ടൂൾസ് ഫോർ ബിൽഡിംഗ് ആൻ ഇൻഫർമേഷൻ ആർക്കിടെക്ചർ(INGRES: Tools for Building an Information Architecture) (1989)
- കോഡ് സ്വരാജ് (സാം പിട്രോഡയോടൊപ്പം}}, 2018)
അവലംബം
തിരുത്തുക- ↑ "Securities and Exchange Commission". public.resource.org. Retrieved 2010-05-30.
- ↑ "Internet 1996 World Exposition". Retrieved 2010-05-30.
- ↑ കേരള ഗസറ്റുകളുടെ വലിയ ഒരു ശേഖരം ആർക്കൈവ്.ഓർഗിലേക്ക് Carl Malamudഉം സംഘവും അപ്‌ലൊഡ് ചെയ്തിട്ടൂണ്ട്.
- ↑ "About Public.Resource.Org". resource.org.
- ↑ "public.resource.org - ntis.gov". resource.org.
- ↑ "public.resource.org - gpo.gov". resource.org.
- ↑ "public.resource.org - oregon.gov". resource.org.
- ↑ Halverson, Nathan. "He's giving you access, one document at a time". The Press Democrat. Archived from the original on 2008-09-04. Retrieved 2008-09-04.
പുറം കണ്ണികൾ
തിരുത്തുക- Public.Resource.Org
- "Dear Secretary Small" Open letter by Malamud to the Smithsonian Institution over its access policies
- Malamud Appearances on C-SPAN