ഒരു ഫിന്നിഷ് വൈദ്യൻ (ഗൈനക്കോളജിസ്റ്റ്) ആയിരുന്നു കാൾ ഡാനിയൽ വോൺ ഹാർട്ട്മാൻ (ജീവിതകാലം: 5 മെയ് 1792 - 15 ഓഗസ്റ്റ് 1877) .[1][2]

കാൾ ഡാനിയൽ വോൺ ഹാർട്ട്മാൻ
ജനനം5 May 1792 (1792-05-05)
മരണം15 August 1877 (1877-08-16) (aged 85)
തൊഴിൽഗൈനക്കോളജിസ്റ്റ്
ജീവിതപങ്കാളി(കൾ)മരിയ ഹെലീന റോസിന ഫ്രാൻസെൻ
ജൂലിയാന സോഫിയ റാംസെ
എമിലിയ തിയോഡോറ വെസ്റ്റ്സിന്തിയസ്
ബന്ധുക്കൾLars Gabriel von Haartman (brother)

അന്നത്തെ സ്വീഡൻ രാജ്യത്തിന്റെ ഭാഗമായിരുന്ന ഫിൻലൻഡിലെ തുർക്കുവിലാണ് വോൺ ഹാർട്ട്മാൻ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഗബ്രിയേൽ എറിക് വോൺ ഹാർട്ട്മാൻ (ജീവിതകാലം: 1757-1815) ഒരു വൈദ്യനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു. വോൺ ഹാർട്ട്മാന്റെ അമ്മ, ഫ്രെഡ്രിക ലോവിസ വോൺ മെൽ[3] ലാർസ് ഹെൻറിക് വോൺ മെല്ലിന്റെ മകളായിരുന്നു.

വോൺ ഹാർട്ട്മാൻ 1833–1855 ഫിന്നിഷ് മെഡിസിനൽ ഗവൺമെന്റ് ഏജൻസിയുടെ ജനറൽ ഡയറക്ടറായി സേവനമനുഷ്ഠിച്ചു.[3]

1840-കളിൽ അദ്ദേഹം വംശീയ പക്ഷപാതിത്വമുള്ള Försök att bestämma den genuina racen af de i Finland boende folk, som tala finska ("Acta Societatis scientiarum Fennicæ", 1845-ൽ) പ്രസിദ്ധീകരിച്ചു.[4]

  1. "939-940 (Nordisk familjebok / Uggleupplagan. 10. Gossler - Harris)". runeberg.org (in സ്വീഡിഷ്). 1909. Retrieved 2022-06-29.
  2. Biografiasampo: Carl Daniel von Haartman
  3. 3.0 3.1 "1925 Helsingin yliopisto : opettajat ja virkamiehet ..., s. 314". digi.kansalliskirjasto.fi (in സ്വീഡിഷ്). Retrieved 2022-06-29.
  4. Worldcat.org: Försök att bestämma den genuina racen af de i Finland boende folk, som tala finska