കാൾ യുങ്

(കാൾ ജുൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാൾ ഗുസ്താഫ് യുങ്‍ (Carl Gustav Jung (IPA: [ˈkarl ˈgʊstaf ˈjʊŋ])) സ്വിറ്റ്സർലൻഡുകാരനായ ലോകപ്രശസ്ത ചിന്തകനും മനഃശാസ്ത്രജ്ഞനുമായിരുന്നു. വിശകലന മനഃശാസ്ത്രത്തിന്റെ(അനലിറ്റിക്കൽ സൈക്കോളജി) പിതാവ് എന്ന് അറിയപ്പെടുന്ന യുങ്ങ്‍, സിഗ്മണ്ട് ഫ്രോയ്ഡിനു ശേഷം ലോകത്ത് ഏറ്റവും പ്രശസ്തനായ മനഃശാസ്ത്രജ്ഞൻ ആണ്‌.[അവലംബം ആവശ്യമാണ്]

Carl Gustav Jung
Jung in 1910
ജനനം(1875-07-26)26 ജൂലൈ 1875
മരണം6 ജൂൺ 1961(1961-06-06) (പ്രായം 85)
Zurich, Zurich, Switzerland
പൗരത്വംSwiss
അറിയപ്പെടുന്നത്Analytical psychology
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPsychiatry, Psychology, Psychotherapy, Analytical psychology
സ്ഥാപനങ്ങൾBurghölzli, Swiss Army (as a commissioned officer in World War I)
ഡോക്ടർ ബിരുദ ഉപദേശകൻEugen Bleuler, Sigmund Freud
ഒപ്പ്
Carl Jung's partially autobiographical work Memories, Dreams, Reflections, Fontana edition

ജീവിതരേഖ

തിരുത്തുക

1875 - ജൂലായ് 26 ന് സ്വിറ്റ്സർലന്റിലെ കെസ്വിൽ ഗ്രാമത്തിലാണ് കാൾ യുങ് ജനിച്ചത്. ഗ്രാമത്തിലെ പാസ്റ്റർ ആയിരുന്ന പോൾ യുങ് ആയിരുന്നു പിതാവ്. 1903 ൽ എമ്മ റോഷൻ ബാഖിനെ അദ്ദേഹം വിവാഹം കഴിച്ചു. 1900ൽ ബേസൽ സർവ്വകലാശാലയിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ യുങ് മനഃശാസ്ത്രം തന്റെ ചികിത്സാമേഖലയായി തിരഞ്ഞെടുത്തു. സൂറിച്ച് സർവ്വകലാശാലയിലെ മനോരോഗാശുപത്രിയിലായിരുന്നു യുങിന്റെ പരിശീലനം. പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോ:യൂജീൻ ബ്ലോലർക്ക് കീഴിലായിരുന്നു പരിശീലനം. സൂറിച്ച് സർവ്വകലാശാലയിൽ അദ്ധ്യാപകനായി ജോലിനോക്കുമ്പോഴാണ് യുങ് സിഗ്മണ്ട് ഫ്രോയിഡുമായി അടുപ്പത്തിലാകുന്നത്.1907 ൽ യുങ് പ്രസിദ്ധീകരിച്ച സ്മൃതിനാ‍ശത്തിന്റെ മനഃശാസ്ത്രം(The Psychology of Dementia Paraecox) എന്ന ഗ്രന്ഥമാണ് ഇവരെ തമ്മിലടുപ്പിച്ചത്. ഫ്രോയിഡിന്റെ നേതൃത്വത്തിൽ 1910 ൽ സ്ഥാപിതമായ ഇന്റർനാഷണൽ സൈക്കോ അനലറ്റിക്കൽ സൊസൈറ്റിയിലെ അംഗങ്ങളായിരുന്നു യുങും ആൽഫ്രഡ് അഡ്‌ലെറും.ഇന്ത്യയും ചൈനയുമുൾപ്പടെ ലോകത്തിന്റെ വിവിധ കോണുകളിൽ യുങ് യാത്രകൾ നടത്തി.വിവിധ ആചാര അനുഷ്ഠാനങ്ങളെ പഠനവിധേയമാക്കി. സംസ്കൃതമുൾപ്പടെ ഒട്ടേറെ ഭാഷകളിൽ അദ്ദേഹം പ്രാവീണ്യം നേടി. 1955 ൽ ഭാര്യ എമ്മയുടെ മരണത്തോടെ പൊതുരംഗത്തുനിന്നും പിൻ‌വാങ്ങിയ അദ്ദേഹം 1961 ജൂൺ 6 നു അന്തരിച്ചു.[1]

സിദ്ധാന്തങ്ങൾ

തിരുത്തുക

മനുഷ്യമനസ്സിന്റെ ഘടനയ്ക്ക് മൂന്നു ഭാഗങ്ങളുണ്ടെന്നു യുങിന്റെ സിദ്ധാന്തങ്ങൾ പറയുന്നു. അവ അഹം , വൈയക്തികാബോധം , സഞ്ചിതാബോധം എന്നിങ്ങനെയാണ്. ബോധമനസാണ്‌ അഹം. ഓർമ്മകളും അടിച്ചമർത്തപ്പെട്ട വികാരങ്ങളും അടിഞ്ഞുകൂടിക്കിടക്കുന്ന അബോധമനസാണ്‌ വൈയക്തികതാ ബോധം. മനുഷ്യന്‌ പൊതുവായിട്ടുള്ളതാണ്‌ സഞ്ചിതാബോധം. ഇത് എല്ലാ മനുഷ്യരിലും ഉണ്ടാവും.

അനുബന്ധം

തിരുത്തുക
  • യുങിന്റെ ഗുരുസ്ഥാനീയനായിരുന്ന പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡൊ:യൂജീൻ ബ്ലോലർ ആണ്‌ സ്കീസഫ്രീനിയ എന്ന രോഗത്തിന് ആ പേരു നൽകിയത്.
  • യുങിന്റെ കൃതികൾ സാഹിത്യലോകത്ത് ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ഹെർമൻ ഹെസ്സെയുടെ ഡെമിയൻ എന്ന നോവലിന്‌ പ്രചോദനമായത് യുങിന്റെ സിദ്ധാന്തങ്ങളാണ്‌.
  1. മാതൃഭൂമി ഹരിശ്രീ 2006 നവംബർ 25


"https://ml.wikipedia.org/w/index.php?title=കാൾ_യുങ്&oldid=3310079" എന്ന താളിൽനിന്ന് ശേഖരിച്ചത്