കാൽക്ക
വടക്കൻ ഹരിയാനയിലെ പഞ്ച്‌കുല ജില്ലയിലുള്ള ഒരു പട്ടണമാണ് കാൽക്ക. ഹിമാലയത്തിന്റെ താഴ്വരയിൽ ഹിമാചൽ പ്രദേശിന്റെ അതിരിലായാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.ഹിമാചൽ പ്രദേശിലെക്കുള്ള കവാടം ആയാണ് കാൽക്ക അറിയപ്പെടുന്നത്. ചണ്ഡിഗഡ് - ഷിംല ദേശീയപാതയിൽ പിഞ്ജോറിനും ഹിമാചലിലെ പർവാനോ പട്ടണത്തിനും മധ്യേയാണ് കൽക്ക സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ കരസേനയുടെ പടിഞ്ഞാറൻ കമാൻഡ് ബേസ് ആയ ചന്ദിമന്ദിർ കന്റോണ്മെന്റ് സ്റ്റേഷൻ കാൽക്കയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു. കാൽക്ക-ഷിംല മലയോര തീവണ്ടിപ്പാത ആരംഭിക്കുന്നത് ഇവിടെ നിന്നുമാണ്[1]. 2011ലെ സെൻസസ് പ്രകാരം കാൽക്കയിലെ ജനസംഖ്യ 30,000 ആണ്[2].
കാൽക്ക कालका | |
---|---|
പട്ടണം | |
രാജ്യം | ഇന്ത്യ |
State | ഹരിയാന |
ജില്ല | പഞ്ച്‌കുല |
Founded | 1842 |
• ആകെ | 2 ച.കി.മീ.(0.8 ച മൈ) |
ഉയരം | 656 മീ(2,152 അടി) |
(2011) | |
• ആകെ | 30,887 |
സമയമേഖല | UTC+5.30 (IST) |
Post code | 133302 |
ഏരിയ കോഡ് | 1733 |
വാഹന റെജിസ്ട്രേഷൻ | HR-49 |
വെബ്സൈറ്റ് | www.kalka.city |
ചരിത്രം
തിരുത്തുക1842ലാണ് കാൽക്ക പട്ടണം സ്ഥാപിതമാകുന്നത്. സംഹാരത്തിന്റെ ദേവതയായ കാളിയുടെ പേരിൽ നിന്നുമാണ് കൽക്ക പട്ടണത്തിന് ആ പേർ ലഭിച്ചത്. പാട്യാല നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്ന കാൽക്ക 1843ൽ ബ്രിട്ടീഷ് ഇന്ത്യയുടെ കീഴിലായി. ഡൽഹി- അമ്പാല- കാൽക്ക, കാൽക്ക-ഷിംല റെയിൽ പാതകളുടെ ആരംഭസ്ഥാനവുമായിരുനു അന്ന് കാൽക്ക. 1933ൽ കാൽക്ക മുനിസിപ്പൽ കമ്മിറ്റി രൂപീകൃതമായി.
ഭൂമിശാസ്ത്രം
തിരുത്തുകഹിമാലയത്തിന്റെ താഴ്വരയിലാണെങ്കിലും മെയ്, ജൂൺ മാസങ്ങളിൽ താപനില വളരെ ഉയരാറുണ്ട്. ഒക്റ്റോബർ മുതൽ മാർച്ച് വരെ നീളുന്ന ശൈത്യകാലത്ത് 10 മുതൽ15 ഡിഗ്രീ സെൽഷ്യസ് വരെയാണ് ശരാശരി താപനില. മറ്റ് വടക്കേ ഇന്ത്യൻ നഗരങ്ങളുമായി താരതമ്യപ്പെടുത്തിയാൽ മൂടൽമഞ്ഞ് കാൽക്കയിൽ സാധാരണഗതിയിൽ ഉണ്ടാകാറില്ല.
കാൽക്ക പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 18.1 (64.6) |
21 (70) |
26.2 (79.2) |
32.2 (90) |
36.7 (98.1) |
36.7 (98.1) |
31.5 (88.7) |
30.3 (86.5) |
31.1 (88) |
29.3 (84.7) |
25.3 (77.5) |
20.7 (69.3) |
28.26 (82.89) |
ശരാശരി താഴ്ന്ന °C (°F) | 6.2 (43.2) |
8.1 (46.6) |
12.8 (55) |
17.7 (63.9) |
22.6 (72.7) |
24.8 (76.6) |
23.7 (74.7) |
23.1 (73.6) |
21.7 (71.1) |
16 (61) |
10.2 (50.4) |
7.1 (44.8) |
16.17 (61.13) |
വർഷപാതം mm (inches) | 73 (2.87) |
51 (2.01) |
55 (2.17) |
17 (0.67) |
30 (1.18) |
104 (4.09) |
428 (16.85) |
339 (13.35) |
200 (7.87) |
53 (2.09) |
12 (0.47) |
29 (1.14) |
1,391 (54.76) |
ഉറവിടം: climate-data.org[3] |
ഗതാഗതം
തിരുത്തുകറോഡ്
തിരുത്തുകചണ്ഡീഗഡിൽ നിന്നും 24 കിലോമീറ്റർ ഷിംല ദേശീയപാതയിലൂടെ സഞ്ചരിച്ചാൽ കാൽക്കയിലെത്താം. ഡൽഹി, അമ്പാല, നൈനിറ്റാൾ, മണാലി, ധരംശാല, അമൃത്സർ തുടങ്ങിയ സ്ഥലങ്ങളുമായും കാൽക്ക റോഡ് മാർഗ്ഗം ബന്ധപ്പെട്ടിരിക്കുന്നു. ഇടുങ്ങിയ തെരുവുകളുള്ള കാൽക്കയിൽ ഗതാഗതത്തിന് എറ്റവും അധികം ആശ്രയിക്കേണ്ടി വരിക ഓട്ടോറിക്ഷകളാണ്. ഡൽഹി, പഞ്ചാബ്, ഹരിയാന, ഹിമാചൽപ്രദേശ് ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ ബസുകൾ കാൽക്ക വഴി സർവീസ് നടത്തുന്നുണ്ട്.
വിമാനമാർഗം
തിരുത്തുക24കിലോമീറ്റർ അകലെയുള്ള ചണ്ഡിഗഢ് അന്താരാഷ്ട്രവിമാനത്താവളം ആണ് കാൽക്കയിൽ നിന്നും ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന വിമാനത്താവളം[4].
അവലംബം
തിരുത്തുക- ↑ Khanna, Ruchika M. (5 June 2003). "Whistling through woods, the romance continues". The Tribune, Chandigarh. Retrieved 2012-08-15.
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.
- ↑ "Climate:Kalka". Retrieved 2014-02-10.
- ↑ Super User. "Chandigarh International Airport". airportchandigarh.com.
{{cite web}}
:|author=
has generic name (help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Official Website of the Panchkula district
- Panchkula district Archived 2010-10-29 at the Wayback Machine.
- Kalka
- Local web platform with information related to Kalka Archived 2015-10-02 at the Wayback Machine.