കാർ വാഷ്

വാഹനത്തിന്റെ അകവും പുറവും കഴുകി വൃത്തിയാക്കുന്നതിനുള്ള സംവിധാനം

കാറിന്റെ അകവും പുറവും കഴുകി വൃത്തിയാക്കുന്നതിനുള്ള സംവിധാനമാണ് കാർ വാഷ് (car wash ) അല്ലെങ്കിൽ ഓട്ടോ കാർ വാഷ്[1] [2]. ഇത് മാന്വൽ, സെമി ഓട്ടോമാറ്റിക്, ഓട്ടോമാറ്റിക് എന്നിങ്ങനെ വ്യത്യസ്ത തരത്തിലുണ്ട്.[3] കാർ വാഷ് എന്ന പേരിൽ പ്രസിദ്ധമായ ഒരു ഇംഗ്ലീഷ് പോപ് ആൽബവും ഉണ്ട്.

A car wash in Kłodzko, Poland
A car wash in Warwick, UK
Ex Petrol station and now hand car wash in Bradford, UK
A truck wash in Savannakhet, Laos
This car wash in San Bernardino, California is an example of Googie architecture

ചരിത്രം

തിരുത്തുക

വാഹനചരിത്രത്തോളം തന്നെ പഴക്കമുള്ളതാണ് കാർവാഷ് സൗകര്യവും. എന്നാൽ, സെമി ഓട്ടോമാറ്റിക് കാർവാഷ് നിലവിൽ വന്നത് 1946ൽ അമേരിക്കയിലാണെന്ന് കരുതപ്പെടുന്നു.[4]

വിവിധ തരം

തിരുത്തുക
 
An in-bay automatic car wash performing a friction wash pass

കാർവാഷ് വിവിധ തരത്തിലുണ്ട്

കാർ വാഷ് ലിഫ്റ്റ്

ഒരു ലിഫ്റ്റിൽ കയറ്റി വെച്ചിരിക്കുന്ന കാർ ജോലിക്കാർ നേരിട്ട് കഴുകുന്നു.[5].

ഹാൻഡ് കാർ വാഷ്

വാഹനങ്ങൾ കൈകൊണ്ട് കഴുകുന്നു.

സെൽഫ് സർവ്വീസ്

വാഹന ഉടമ തന്നെ വാഷിംഗ് നടത്തുന്നതിനുള്ള സംവിധാനം. [6]

ഓട്ടോമാറ്റിക് കാർവാഷ്

നിശ്ചലമായിരിക്കുന്ന വാഹനം കഴുകുന്നതിനും ഉണക്കുന്നതിനും വേണ്ടി ഓട്ടോമാറ്റിക് ആയി ചലിച്ച് പ്രവർത്തിക്കുന്ന സർവ്വീസ് സ്റ്റേഷൻ

ടണൽ വാഷ്

ഇതിൽ ഒരു കൺവയർ ബെൽട്ടിൽക്കൂടി ചലിച്ചുകൊണ്ടിരിക്കുന്ന വാഹനത്തെ നിശ്ചലമായ ഉപകരണങ്ങൾ കഴുകി വൃത്തിയാക്കുന്നു[6].

കെമിക്കൽ കാർവാഷ്

ജലം ഉപയോഗിക്കാതെ, രാസവസ്തുക്കൾ മാത്രമുപയോഗിച്ചുള്ള മാർഗ്ഗമാണിത്. കുറെക്കൂടി പരിസ്ഥിതി സൗഹൃദ മാർഗ്ഗമെന്ന് ഇതിനെ പുകഴ്ത്തുന്നവരുണ്ട്.[7] [8]

സ്റ്റീം കാർ വാഷ്

ദക്ഷിണ കൊറിയയിൽ നിന്ന് പ്രചരിച്ച കാർവാഷ് രീതിയാണിത്.

സഞ്ചരിക്കുന്ന കാർ വാഷ്

ട്രക്ക് പോലുള്ള വാഹനങ്ങളിൽ സ്ഥാപിച്ച സംവിധാനങ്ങളുപയോഗിച്ച് വാഹനങ്ങൾ വൃത്തിയാക്കുന്ന മാർഗ്ഗം.ഏത് മാർഗ്ഗമായാലും, വാഹനത്തിൽ നിന്നും ചെളി നീക്കം ചെയ്യാൻ സോപ്പ് പോലുള്ള ലായനികൾ ഉപയോഗിക്കുന്നു. മുൻകാലങ്ങളിൽ അപകടകാരിയായ ഹൈഡ്രോഫ്ലൂറിക് ആസിഡ് ഉപയോഗിച്ച് ചെളി നീക്കം ചെയ്യുമായിരുന്നു.

പാരിസ്ഥിതിക പ്രശ്നങ്ങൾ

തിരുത്തുക

കാർവാഷ് കേന്ദ്രങ്ങളുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ

പുറംകണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ കാർ വാഷ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Car Washing Techniques എന്ന താളിൽ ലഭ്യമാണ്

 
Wiktionary
കാർ വാഷ് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

*International Carwash Association*Canadian car Wash Association

  1. "Definition of carwash". Dictionary.com. Random House. Archived from the original on 2018-05-10. Retrieved 5 May 2018.
  2. "car wash". Oxford English Dictionary. Archived from the original on 2015-05-27. Retrieved 27 May 2015.
  3. "Car wash". Merriam-Webster Dictionary. 24 April 2018. Retrieved 5 May 2018.
  4. "History of the Car Wash". Car Wash Finder. Retrieved 27 May 2015.
  5. Lam Tran (September 2018). "MỞ TRẠM RỬA XE CẦN GÌ ? KINH NGHIỆM CHO NGƯỜI MỚI". Son Tung Lam. p. 1. Retrieved 5 October 2018.
  6. 6.0 6.1 Lamm, Michael (March 1977). "How to wash your car". Popular Mechanics. pp. 116–117. Retrieved 27 May 2015.
  7. Mansvelt, Juliana (2010). Green Consumerism: An A-to-Z Guide. Sage Publishing. p. 44.
  8. "Express Car Cleaning - The Waterless Car Wash Method". Car Cleaning Zone (in ഇംഗ്ലീഷ്). Archived from the original on 21 നവംബർ 2015. Retrieved 15 നവംബർ 2015. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
"https://ml.wikipedia.org/w/index.php?title=കാർ_വാഷ്&oldid=4086483" എന്ന താളിൽനിന്ന് ശേഖരിച്ചത്