കാർമൽ-ബൈ-ദ സീ
കാർമൽ-ബൈ-ദ-സീ /ˈkɑːrməl/ (പലപ്പോഴും കാർമെൽ എന്നു വിളിക്കപ്പെടുന്നു) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ മോൺടെറി കൌണ്ടിയിൽ സ്ഥിതിചെയ്യന്ന ഒരു നഗരമാണ്. ഇത് 1902 ൽ സ്ഥാപിക്കപ്പെടുകയും 1916 ഒക്ടോബർ 31 ന് നഗരപദവി ലഭിക്കുകയും ചെയ്തു. മോൺടെറിയെ ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന കാർമൽ നഗരം അതിന്റെ പ്രകൃതിസൗന്ദര്യത്താലും സമ്പന്നമായ കലാപരമായ ചരിത്രത്തിന്റ പേരിലും അറിയപ്പെടുന്നു.
കാർമൽ-ബൈ-ദ-സീ, കാലിഫോർണിയ Carmel | |
---|---|
![]() View towards the city's white-sand beach with an old Monterey Cypress in the foreground | |
![]() Location of Carmel-by-the-Sea in Monterey County, California. | |
Coordinates: 36°33′19″N 121°55′24″W / 36.55528°N 121.92333°WCoordinates: 36°33′19″N 121°55′24″W / 36.55528°N 121.92333°W | |
Country | United States |
State | California |
County | Monterey |
Incorporated | October 31, 1916[2] |
Government | |
• Mayor | Steve Dallas[3] |
• State Senator | Bill Monning (D)[4] |
• State Assembly | Mark Stone (D)[4] |
• U.S. Rep. | Jimmy Panetta (D)[5] |
വിസ്തീർണ്ണം | |
• ആകെ | 1.08 ച മൈ (2.80 കി.മീ.2) |
• ഭൂമി | 1.08 ച മൈ (2.80 കി.മീ.2) |
• ജലം | 0.00 ച മൈ (0.00 കി.മീ.2) 0% |
ഉയരം | 223 അടി (68 മീ) |
ജനസംഖ്യ | |
• ആകെ | 3,722 |
• കണക്ക് (2016)[9] | 3,891 |
• ജനസാന്ദ്രത | 3,602.78/ച മൈ (1,390.84/കി.മീ.2) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP codes[10] | 93921–93923 |
Area code | 831 Exchanges: 620,622,624,625,626 |
FIPS code | 06-11250 |
GNIS feature IDs | 1658224, 2409987 |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് ![]() |
1906 ൽ ‘സാൻ ഫ്രാൻസിസ്കോ കോൾ’ എന്ന പ്രസിദ്ധീകരണം "കർമൽ-ബൈ-ദ-സീ" യിലെ കലാകാരന്മാർ, എഴുത്തുകാർ, കവികൾ എന്നിവരെക്കുറിച്ചു പരാമർശിക്കുന്ന ഒരു മുഴുവൻ പേജ് ലേഖനം പ്രസിദ്ധീകരിക്കുകയും അത് കലാകാരന്മാർക്കായി സമർപ്പിച്ചിക്കുകയും ചെയ്തിരുന്നു. സൌന്ദര്യകലകളുമായി ബന്ധപ്പട്ട ജോലികൾക്കായി ജീവിതം സമർപ്പിച്ചിരിക്കുന്ന പൌരന്മാർ നിർമ്മിച്ചതാണ് കാർമൽ നഗരത്തിലെ 60 ശതമാനം ഭവനങ്ങളുമെന്നാണ് 1910 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു റിപ്പോർട്ട് വെളിവാക്കുന്നത്. ഫോറസ്റ്റ് തീയേറ്ററിന്റെ സ്ഥാപകനായിരുന്ന ഹെർബർട്ട ഹെറോൺ, ബൊഹീമിയൻ എഴുത്തുകാരനും നടനുമായിരുന്ന പെറി ന്യൂബെറി, നടനും സംവിധായകനുമായിരുന്ന ക്ലിന്റ് ഈസ്റ്റ്‍വുഡ് തുടങ്ങിയവരുൾപ്പെടെ കവികളോ, അല്ലെങ്കിൽ അഭിനേതാക്കളോ ആയി നിരവധി മേയർമാർ മുൻകാലത്ത് നഗരത്തെ നയിച്ചിരുന്നു. നായകളുമായി സൗഹൃദം പുലർത്തുന്നതിന് പേരുകേട്ട സ്ഥലമായ ഇവിടെ നിരവധി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, റീട്ടെയിൽ സ്ഥാപനങ്ങൾ എന്നിവയിലേയ്ക്ക് നായ്ക്കളോടൊപ്പം എത്തുന്ന അതിഥികളെ അംഗീകരിക്കുന്നു. അനുമതിയില്ലാതെ ഹൈ ഹീൽ ഷൂകൾ ധരിക്കുന്നതിനുള്ള നിരോധനം പോലെയുള്ള അസാധാരണങ്ങളായ ചില നിയമങ്ങളുടെ പേരിലും കാർമൽ അറിയപ്പെടുന്നു. കർമ്മൽ-ബൈ-ദ-സീ നഗരം പസഫിക് തീരത്ത്, ലോസ് ആഞ്ചലസിന് 330 മൈൽ (530 കിലോമീറ്റർ) വടക്കായും, സാൻ ഫ്രാൻസിസ്കോയ്ക്ക് ഏകദേശം 120 മൈൽ (190 കിലോമീറ്റർ) തെക്കായുമാണ് സ്ഥിതിചെയ്യുന്നത്. 2000 ലെ സെൻസസിൽ 4,081 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 3,722 ആയി കുറഞ്ഞിരുന്നു.
ചരിത്രംതിരുത്തുക
അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാർ, സ്പാനിഷ്, മെക്സികോ, എന്നിവയുമായി ഇടകലർന്ന ഒരു ചരിത്രമാണ് കാർമെൽ-ബൈ-ദ-സീ നഗരത്തിനുള്ളത്. ഭൂരിഭാഗം പണ്ഡിതന്മാരും വിശ്വസിക്കുന്നത് എസ്സെലാൻ ഭാഷ സംസാരിക്കുന്ന ജനങ്ങളായിരുന്നു കർമൽ നഗര പ്രദേശത്ത് വസിച്ചിരുന്ന ആദ്യ തദ്ദേശീയ അമേരിക്കൻ ഇന്ത്യാക്കാരെന്നാണ്. എന്നാൽ ഒഹ്ലോൺ ജനത, ആറാം നൂറ്റാണ്ടിൽ അവരെ ബിഗ് സർ മലനിരകളുടെ തെക്കൻ പ്രദേശത്തേയ്ക്ക് പിന്തള്ളി.
സ്പാനിഷ് മിഷൻ കുടിയേറ്റംതിരുത്തുക
ഈ പ്രദേശം ആദ്യമായി കാണുന്ന യൂറാപ്യന്മാർ 1542 ൽ ജുവാൻ റോഡ്രിഗ്വെസ് കാബ്രില്ലോയുടെ നേതൃത്വത്തിലെത്തിയ സ്പാനിഷ് നാവികരായിരുന്നു. അദ്ദേഹത്തിന്റെ സംഘം കാലിഫോർണിയ തീരത്ത് ഇറങ്ങാതെ ഇതുവഴി കപ്പലോടിച്ചുപോയിരുന്നു ഈ പ്രദേശത്ത് മറ്റൊരു സ്പാനിഷ് പര്യവേക്ഷണം നടന്നത് ഏകദേശം അറുപതു വർഷങ്ങൾ കടന്നുപോയതിനുശേഷമാണ്. 1602 ൽ ഇന്ന് കാർമൽ എന്നറിയപ്പെടുന്ന പ്രദേശം കാർമലൈറ്റ് ഫ്രയർ സെബാസ്റ്റ്യൻ വിസ്കൈനോ എന്ന സ്പാനിഷ് പര്യവേക്ഷകൻ സ്പെയിനുവേണ്ടി കണ്ടെത്തുകയും തന്റെ രക്ഷകയായ ഔർ ലേഡി ഓഫ് മൌണ്ട് കാർമലിന്റെ (കന്യാമറിയം) പേര് ഈ സ്ഥലത്തിനു നൽകുകയും ചെയ്തു. ഒരു മിഷൻ സൈറ്റിനായി ഫ്രാൻസിസ്കൻ പുരോഹിതരായ ജുനിപെരോ സെറ, ജുവാൻ ക്രെസ്പി തുടങ്ങിയവരോടൊപ്പം ഗാസ്‍പർ ഡി പോർട്ടോള ഈ സ്ഥലം സന്ദർശിക്കുന്ന കാലമായ 1770 വരെ സ്പെയിൻകാർ ഇതൊരു കോളനിയാക്കി മാറ്റാൻ ശ്രമിച്ചിരുന്നില്ല. പോർട്ടോളയും ക്രെസ്പിയും ഈ മേഖലയിലൂടെ കരയാത്ര നടത്തുന്ന സമയത്ത് എട്ട് ദിവസം കഴിഞ്ഞ് മിഷനുള്ള ചരക്കുകളുമായി സെറ കപ്പലിൽ എത്തിച്ചേർന്നു.
അൽട്ടാ കാലിഫോർണിയയിലെ രണ്ടാമത്തെ ദൗത്യത്തിന്റെ അതേ സമയത്തുതന്നെ മൊണ്ടേറി കോളനി സ്ഥാപിക്കപ്പെടുകയും ഇത് 1849 വരെ ഇത് കാലിഫോർണിയയുടെ തലസ്ഥാനമായി നിലനിൽക്കുകയും ചെയ്തിരുന്നു.
18-ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള കാലത്ത് ഓഹ്ലോൺ ജനസംഖ്യയുടെ ഭൂരിഭാഗവും യൂറോപ്യന്മാർ ഇവിടെ എത്തിച്ച രോഗങ്ങളിൽ നിന്നുള്ള പ്രതിരോധശേഷി ഇല്ലായ്മയ്മായാലും മിഷനുകളുടെ നേതൃത്വത്തിലുള്ള നിർബന്ധിത ദൌത്യങ്ങളിലെ കഠിന ജോലിയെടുപ്പിക്കൽ പോഷകാഹാരക്കുറവ് എന്നിവയാൽ കൊല്ലപ്പെട്ടു. മെക്സിക്കോ 1821 ൽ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം നേടിയപ്പോൾ കർമൽ ഒരു മെക്സിക്കൻ പ്രദേശമായിത്തീർന്നു.
അവലംബംതിരുത്തുക
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;glaw
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
- ↑ "Mayor Steve Dallas". City of Carmel. മൂലതാളിൽ നിന്നും നവംബർ 9, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് നവംബർ 18, 2014.
- ↑ 4.0 4.1 "Statewide Database". UC Regents. മൂലതാളിൽ നിന്നും ഫെബ്രുവരി 1, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് നവംബർ 5, 2014.
- ↑ "California's 20-ആം Congressional District - Representatives & District Map". Civic Impulse, LLC.
- ↑ "2016 U.S. Gazetteer Files". United States Census Bureau. മൂലതാളിൽ നിന്നും ഓഗസ്റ്റ് 24, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജൂലൈ 19, 2017.
- ↑ U.S. Geological Survey Geographic Names Information System: കാർമൽ-ബൈ-ദ സീ
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;cips
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "ZIP Code(tm) Lookup". United States Postal Service. മൂലതാളിൽ നിന്നും നവംബർ 16, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് നവംബർ 18, 2014.