കാർബൺ ടിഷ്യു
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ജെലാറ്റിൻ പ്രധാന ഘടകമായ ഒരു ഇമൽഷൻ ആണ് കാർബൺ ടിഷ്യൂ[1]. ഇത് ഗ്രെവ്യൂർ സിലിണ്ടറുകളുടെ എച്ചിങ്ങിന് ഉപയോഗിക്കുന്നു. ഈ ഇമൽഷൻ ഒരു പേപ്പറിലേക്ക് ആദ്യമായി പുരട്ടുന്നു. ഇതിനെ 3:4 അളവിലുള്ള പൊട്ടാസ്യം ബൈക്രോമേറ്റ് ലായനിയിൽ മുക്കുന്നതോടെ പ്രകാശത്തിനോട് പ്രവർത്തനക്ഷമമാകുന്നു. ഉണക്കുന്നതോടെ ഇത് ഉപയോഗിക്കാൻ തയ്യാറാകുന്നു.
കാർബൺ ടിഷ്യു ആദ്യം പോസിറ്റീവ് ഫിലിം ഉപയോഗിച്ച് എക്സ്പോസ് ചെയ്യുന്നു. വെളിച്ചം കടന്നുപോകുന്ന ഭാഗം (അതായത്, മഷി പകർത്തേണ്ട ആവശ്യമില്ലാത്ത ഭാഗം) കട്ടികൂടി, ബലവത്താകുന്നു. പ്രകാശത്തിൻറെ ശക്തി കുറയുന്ന മുറക്ക് ബലവും കനവും കുറഞ്ഞുവരുന്നു. ഈ കാർബൺ ടിഷ്യു കഴുകിയതിന് ശേഷം ചെമ്പ് പൊതിഞ്ഞ സിലിണ്ടറിൻറെ പ്രതലത്തിൽ പതിപ്പിക്കുന്നു. അതിന് ശേഷം, ഫെറിക് ക്ലോറൈഡ് ദ്രാവകം സിലിണ്ടറിൽ പുരളാൻ അനുവദിക്കുന്നു. ഈ ദ്രാവകം മെല്ലെ കാർബൺ ടിഷ്യൂവിന് ഇടയിലൂടെ ചെമ്പ് കാർന്നെടുക്കാൻ ആരംഭിക്കുന്നു. എന്നാൽ കാർബൺ ടിഷ്യു ആദ്യം പ്രവർത്തിക്കുന്നു. കട്ടികൂടിയ ടിഷ്യു പ്രവർത്തിച്ച് തീരാൻ സമയം എടുക്കുമ്പോൾ കട്ടി കുറഞ്ഞ ഭാഗത്ത് വേഗം തീരുകയും ചെമ്പ് പ്രവർത്തിക്കുകയും ചെയ്യുന്നു. ടിഷ്യു ഒട്ടും തന്നെ ഇല്ലാത്ത ഭാഗത്ത് പ്രവർത്തനം ആദ്യമേതന്നെ ചെമ്പിൽ നടക്കുന്നു. അങ്ങനെ ആദ്യം പ്രവർത്തനം നടന്ന ഭാഗങ്ങളിൽ താണ കുഴികളും കുറച്ച് പ്രവർത്തിച്ച ഭാഗങ്ങളിൽ നേർത്ത കുഴികളും രൂപപ്പെടുന്നു. ഇപ്രകാരം കുഴികളുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് പകരുന്ന മഷിയുടെ അളവ് വ്യത്യാസപ്പെടുകയും നിറത്തിൽ ഏറ്റക്കുറച്ചിൽ രൂപപ്പെടുകയും ചെയ്യുന്നു.[2]
കാർബൺ ടിഷ്യുവിന് പകരം ഇന്ന് ഫോട്ടോപോളിമറുകൾ ഉപോയഗിക്കാൻ ആരംഭിച്ചിട്ടുണ്ട്. പോരാത്തതിന് രാസപ്രവർത്തനം മുഴുവനായി നീക്കം ചെയ്ത് കമ്പ്യൂട്ടർ-ടൂ-സിലിണ്ടർ രീതിയാണ് കൂടുതൽ ഉപയോഗിക്കുന്നത്.
കാർബൺ ടിഷ്യു സ്ക്രീൻപ്രിൻറിം സ്റ്റെൻസിലുകൾ നിർമ്മിക്കാനും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.