ഹിന്ദു, സിഖ്, ജൈനമതസ്ഥരുടെ ഒരു വിശുദ്ധ ഉത്സവമാണ് കാർത്തിക് പൂർണിമ. അമാവസി ദിനത്തിലൊ കാർത്തിക മാസത്തിലെ പതിനഞ്ചാം ദിവസമോ ആണ് ഇത് ആഘോഷിക്കുന്നത്. ത്രിപുരി പൂർണിമ, ത്രിപുരാരി പൂർണിമ, ദേവ ദിവാലി അല്ലെങ്കിൽ ദേവ ദീപാവലി എന്നീ പേരുകളിലും ഈ ഉത്സവം അറിയപ്പെടുന്നുണ്ട്. ദേവന്മാരുടെ വെളിച്ചങ്ങളുടെ ഉത്സവം എന്നാണ് ഇതിന്റെ അർത്ഥം.

കാർത്തിക് പൂർണിമ
Kartika Poornima: November 28, 2012
ഇതരനാമംത്രിപുരി പൂർണിമ, ത്രിപുരാരി പൂർണിമ, ദേവ ദിവാലി, ദേവ ദീപാവലി
തരംഹിന്ദു
തിയ്യതികാർത്തിക മാസം അമാവാസി

ഹിന്ദുമതത്തിലുള്ള പ്രാധാന്യം തിരുത്തുക

ത്രിപുരാസുര എന്ന ദുർദേവതയുടെ പ്രതിയോഗിയായിരുന്ന ത്രിപുരാരിയുടെ പേരിൽ നിന്നാണ് ത്രിപുരി പൂർണിമ അല്ലെങ്കിൽ ത്രിപുരാരി പൂർണിമ എന്ന വാക്കിന്റെ ഉത്ഭവം.

ഹിന്ദു ആചാരങ്ങൾ തിരുത്തുക

ഹിന്ദു മതത്തിലെ പ്രബോധിനി ഏകദാശിയുമായി സമാനതകളുള്ളതാണ് കാർത്തിക് പൂർണിമ. വിഷ്ണു ദേവൻ ഉറങ്ങിയെന്ന് വിശ്വസിക്കുന്ന ചതുർമാസത്തിന്റൈ അവസാനത്തിലാണ് പ്രബോധിനി ഏകദാശി.

ജൈന മതത്തിൽ തിരുത്തുക

ജൈന മതക്കാർക്ക് പ്രധാനപ്പെട്ട ദിവസമാണ് കാർത്തിക് പൂർണിമ. അന്നേ ദിവസം ജൈന മത വിശ്വാസികൾ, ഗുജറാത്തിൽ കത്തിയവാർ ഉപദ്വീപിലെ പാലിതനക്കടുത്തുള്ള പ്രധാനപ്പെട്ട ജൈനതീർത്ഥാടനകേന്ദ്രമായ ശത്രുഞ്ജയ കുന്ന് സന്ദർശിക്കും.[3]

സിഖ് മതത്തിൽ തിരുത്തുക

സിഖ് മതത്തിലും കാർത്തിക് പൂർണിമ ഒരു ശുഭദിനമാണ്. സിഖ് മത സ്ഥാപകനായ ഗുരു നാനാക്കിന്റെ ജന്മദിനമായാണ് ഈ ദിവസം ആഘോഷിക്കുന്നത്. എഡി 1469ലെ കാർത്തിക പൂർണിമ ദിനത്തിലാണ് ഗുരു ജനിച്ചത്. [4] ഗുരു നാനാക്ക് ജയന്തി, ഗുരു നാനാക്ക് ഗുരുപുരബ്, ഗുരു നാനാക്ക് പ്രകാശ് ഉത്സവ് എന്നീ പേരുകളിലാണ് ഈ ദിവസം സിഖുക്കാർ ആഘോഷിക്കുന്നത്.

അവലംബം തിരുത്തുക

  1. "2013 Hindu Festivals Calendar for India". drikpanchang.com. 2013. Retrieved 1 February 2013. 17 Sunday Kartik Purnima {{cite web}}: horizontal tab character in |quote= at position 4 (help)
  2. "2014 Hindu Sphere". hindusphere.com. 2014 Thursday Kartik Purnima
  3. "Pilgrims flock Palitana for Kartik Poornima yatra". The Times of India. 2009-11-02. Archived from the original on 2012-10-25. Retrieved 2009-11-03.
  4. "Gurpurab".
"https://ml.wikipedia.org/w/index.php?title=കാർത്തിക്_പൂർണിമ&oldid=3628288" എന്ന താളിൽനിന്ന് ശേഖരിച്ചത്