കാർട്ടിനി
റാഡൻ ആയു കാർട്ടിനി എന്നുമറിയപ്പെടുന്ന റാഡൻ അഡ്‌ജെംഗ് [1] കാർട്ടിനി (21 ഏപ്രിൽ 1879 –17 സെപ്റ്റംബർ 1904), ജാവയിൽ നിന്നുള്ള ഒരു പ്രമുഖ ഇന്തോനേഷ്യൻ ദേശീയ നായികയായിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസ മേഖലയിലും ഇന്തോനേഷ്യയിലെ സ്ത്രീകളുടെ അവകാശത്തിലും അവർ ഒരു വഴികാട്ടി ആയിരുന്നു.
Raden Adjeng കാർട്ടിനി | |
---|---|
ജനനം | |
മരണം | 17 സെപ്റ്റംബർ 1904 | (പ്രായം 25)
മറ്റ് പേരുകൾ | റാഡൻ അഡ്‌ജെംഗ് കാർട്ടിനി |
അറിയപ്പെടുന്നത് | സ്ത്രീ വിമോചനം; ദേശീയ നായിക |
ജീവിതപങ്കാളി(കൾ) | റാഡൻ അദിപതി ജോയോഡിൻഗ്രാട്ട് |
ഇന്തോനേഷ്യയിലെ ഡച്ച് ഈസ്റ്റ് ഇൻഡീസിൽ പ്രഭുക്കന്മാരായ ജാവനീസ് കുടുംബത്തിൽ ജനിച്ച അവർ ഒരു ഡച്ച് ഭാഷാ പ്രൈമറി സ്കൂളിൽ ചേർന്നു. തുടർവിദ്യാഭ്യാസത്തിനായി അവർ ആഗ്രഹിച്ചുവെങ്കിലും ജാവാനീസ് സമൂഹത്തിലെ മറ്റ് പെൺകുട്ടികൾക്കും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭ്യമല്ലായിരുന്നു. ഡച്ച് നൈതിക നയം നടപ്പിലാക്കുന്നതിന്റെ ചുമതല വഹിച്ചിരുന്ന ജെ.എച്ച് അബെൻഡനോൺ ഉൾപ്പെടെയുള്ള വിവിധ ഉദ്യോഗസ്ഥരുമായും സ്വാധീനമുള്ളവരുമായും കാർട്ടിനി ബന്ധപ്പെട്ടു.
കാർട്ടിനി തന്റെ ആശയങ്ങളെയും വികാരങ്ങളെയും കുറിച്ച് കത്തുകൾ എഴുതി. അവ ഒരു ഡച്ച് മാസികയിലും പിന്നീട് ഔട്ട് ഓഫ് ഡാർക്ക്നെസ് ടു ലൈറ്റ്, വുമൺസ് ലൈഫ് ഇൻ ദി വില്ലേജ്, ലെറ്റേഴ്സ് ഓഫ് എ ജാവനീസ് പ്രിൻസെസ് എന്നിവയും പ്രസിദ്ധീകരിച്ചു. അവളുടെ ജന്മദിനം ഇപ്പോൾ ഇന്തോനേഷ്യയിൽ കാർട്ടിനി ദിനമായി ആഘോഷിക്കുന്നു. അവൾ അദ്ധ്യാത്മദർശനത്തിൽ താൽപര്യം കാണിക്കുകയും ബഹുഭാര്യത്വത്തെ എതിർക്കുകയും ചെയ്തു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള അവളുടെ വാദം അവളുടെ സഹോദരിമാർ തുടർന്നു.[2] അവർക്കായി കാർട്ടിനി സ്കൂളുകളും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി അവളുടെ പേരിൽ ഒരു ഫണ്ടും സ്ഥാപിച്ചു.
ജീവചരിത്രം
തിരുത്തുകജാവ, ഡച്ച് ഈസ്റ്റ് ഇൻഡീസിന്റെ ഡച്ച് കോളനിയുടെ ഭാഗമായിരുന്നപ്പോൾ പ്രഭുക്കന്മാരായ ജാവനീസ് കുടുംബത്തിലാണ് കാർട്ടിനി ജനിച്ചത്. കാർട്ടിനിയുടെ പിതാവ് സോസ്രോണിൻഗ്രാത്ത് ജെപ്പാറയുടെ റീജൻസി ചീഫായിരുന്നു. കാർട്ടിനിയുടെ പിതാവ് ആദ്യം മയോങിലെ ജില്ലാ മേധാവിയായിരുന്നു. അമ്മ എൻഗസിറ മാതിറോനോയുടെ മകളും തെലുകാവൂരിലെ മത അദ്ധ്യാപികയുമായിരുന്നു. അവർ ആദ്യ ഭാര്യയായിരുന്നെങ്കിലും ഏറ്റവും പ്രധാനപ്പെട്ടവളല്ലായിരുന്നു. ഈ സമയത്ത്, ബഹുഭാര്യത്വം പ്രഭുക്കന്മാർക്കിടയിൽ ഒരു പതിവായിരുന്നു. കൊളോണിയൽ ചട്ടങ്ങളിൽ കുലീനവർഗ്ഗത്തിൽ നിന്ന് ഒരാളെ വിവാഹം കഴിക്കേണ്ടത് ഒരു റീജൻസി മേധാവിയുടെ ആവശ്യമായിരുന്നു. എൻഗസിറയ്ക്ക് വേണ്ടത്ര ഉയർന്ന കുലീനതയില്ലായിരുന്നു.[3]അതിനാൽ മഡുറയിലെ രാജാവിന്റെ നേരിട്ടുള്ള പിൻഗാമിയായ വൂർജനുമായി (മൂർജാം) സോസ്രോണിൻഗ്രാറ്റ് രണ്ടാമതും വിവാഹം കഴിച്ചു. ഈ രണ്ടാം വിവാഹത്തിനുശേഷം, കാർട്ടിനിയുടെ പിതാവിനെ രണ്ടാമത്തെ ഭാര്യയുടെ സ്വന്തം പിതാവായ ടിട്രോവിക്രോമോയ്ക്ക് പകരം ജെപ്പാറയിലെ റീജൻസി ചീഫായി ഉയർത്തി.
അർദ്ധസഹോദരന്മാരുൾപ്പെടെ പതിനൊന്ന് പേരടങ്ങുന്ന കുടുംബത്തിലെ അഞ്ചാമത്തെ കുട്ടിയും രണ്ടാമത്തെ മൂത്ത മകളുമായിരുന്നു കാർട്ടിനി. ശക്തമായ ബൗദ്ധിക പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് അവർ ജനിച്ചത്. അവളുടെ മുത്തച്ഛൻ പംഗേരൻ ഓറിയോ ജോണ്ട്രോനെഗോറോ നാലാമൻ 25-ാം വയസ്സിൽ റീജൻസി മേധാവിയായി. കാർട്ടിനിയുടെ ജ്യേഷ്ഠൻ സോസ്രോകാർട്ടോനോ ഒരു പ്രഗല്ഭനായ ഭാഷാ പണ്ഡിതനായിരുന്നു. 12 വയസ്സ് വരെ കാർട്ടിനിയുടെ കുടുംബം അവളെ സ്കൂളിൽ ചേരാൻ അനുവദിച്ചു. ഇവിടെ, മറ്റ് വിഷയങ്ങളെ അപേക്ഷിച്ച് ഡച്ച് സംസാരിക്കാൻ അവൾ പഠിച്ചു. അക്കാലത്ത് ജാവനീസ് സ്ത്രീകൾക്ക് അസാധാരണമായ ഒരു നേട്ടം ആയിരുന്നു അത്.[4] 12 വയസ്സ് തികഞ്ഞതിനുശേഷം, പെൺകുട്ടികളെ അവരുടെ വിവാഹത്തിന് സജ്ജമാക്കുന്നതിനായി തനിച്ചാക്കുന്നത് ജാവനീസ് പ്രഭുക്കന്മാർക്കിടയിൽ പതിവായിരുന്നു. ഏകാന്തമായ സമയം മുതൽ പെൺകുട്ടികൾ വിവാഹിതരാകുന്നതുവരെ അവരുടെ മേൽ അധികാരം അവരുടെ ഭർത്താക്കന്മാർക്ക് കൈമാറുന്നതുവരെയുള്ള സമയത്ത് മാതാപിതാക്കളുടെ വീട്ടിൽ നിന്ന് പുറത്തുപോകാൻ അനുവാദമുണ്ടായിരുന്നില്ല. മകളുടെ ഏകാന്തതയിൽ കാർട്ടിനിയുടെ പിതാവ് മറ്റുള്ളവരെക്കാൾ മൃദുവായിരുന്നു. എംബ്രോയിഡറി പാഠങ്ങൾ, പ്രത്യേക പരിപാടികൾക്കായി ഇടയ്ക്കിടെ പങ്കെടുക്കുന്നത് തുടങ്ങിയ സാഹചര്യങ്ങൾ അവൾക്ക് നൽകി.
ഏകാന്തതയ്ക്കിടെ, കാർട്ടിനി സ്വയം വിദ്യാഭ്യാസം തുടർന്നു. അവൾക്ക് ഡച്ച് സംസാരിക്കാൻ കഴിയുമെന്നതിനാൽ അവൾ നിരവധി ഡച്ച് തൂലിക സുഹൃത്തുക്കളെ സ്വന്തമാക്കി. അതിലൊരാൾ, റോസ അബെൻഡനോൺ എന്ന പെൺകുട്ടി അടുത്ത സുഹൃത്തായി. പുസ്തകങ്ങളും പത്രങ്ങളും യൂറോപ്യൻ മാസികകളും കാർട്ടിനിയുടെ യൂറോപ്യൻ ഫെമിനിസ്റ്റ് ചിന്തയോടുള്ള താൽപര്യം വർധിപ്പിക്കുകയും തദ്ദേശീയരായ ഇന്തോനേഷ്യൻ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്താനുള്ള ആഗ്രഹം വളർത്തുകയും ചെയ്തു.
കുറിപ്പുകൾ
തിരുത്തുക- ↑ Raden Adjeng was a title borne by married women of the priyayi or Javanese nobles of the Robe class
- ↑ Indonesia 1800-1950 Archived 2018-11-18 at the Wayback Machine. Beck
- ↑ Harvard Asia Quarterly Archived August 16, 2006, at the Wayback Machine.
- ↑ "RA. Kartini". Guratan Pena. April 27, 2006. Retrieved 2013-03-17.
അവലംബം
തിരുത്തുക- Raden Adj. Kartini (1912), Door duisternis tot licht, with a foreword by J.H. Abendanon, The Hague
- M.C. Van Zeggelen (1945), "Kartini", J.M. Meulenhoff, Amsterdam (in Dutch)
- Raden Adjeng Kartini (1920), Letters of a Javanese princess, translated by Agnes Louise Symmers with a foreword by Louis Couperus, New York: Alfred A. Knopf, ISBN 0-8191-4758-3 (1986 edition), ISBN 1-4179-5105-2 (2005 edition)
- M.Vierhout (1942), "Raden Adjeng Kartini", Oceanus, Den Haag (in Dutch)
- F.G.P. Jaquet (red.), Kartini (2000); Surat-surat kepada Ny. R.M. Abendanon-Mandri dan suaminya. 3rd edition. Jakarta: Djambatan, xxii + 603 pp.
- Elisabeth Keesing (1999), Betapa besar pun sebuah sangkar; Hidup, suratan dan karya Kartini. Jakarta: Djambatan, v + 241 pp.
- J. Anten (2004), Honderd(vijfentwintig) jaar Raden Adjeng Kartini; Een Indonesische nationale heldin in beeld, Nieuwsbrief Nederlands Fotogenootschap 43: 6-9.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കാർട്ടിനി എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by or about കാർട്ടിനി at Internet Archive
- "The Kartini-archive inventory at the Koninklijk Instituut voor Taal-, Land- en Volkenkunde (KITLV) / Royal Netherlands Institute of Southeast Asian and Caribbean Studies, Leiden, The Netherlands" (PDF). Archived from the original (PDF) on 2011-08-14.