കാർടോസാറ്റ്-2
ഇന്ത്യയുടെ റിമോട്ട് സെൻസിങ് ഉപഗ്രഹശ്രേണിയിൽ പന്ത്രണ്ടാമത്തേതാണ് കാർട്ടോസാറ്റ്-2[3]. ഒരു മീറ്ററിൽ താഴെ റെസല്യൂഷനിൽ ചിത്രങ്ങൾ പ്രദാനം ചെയ്യാൻ കഴിവുള്ള ഒരു പാൻക്രൊമാറ്റിക് ക്യാമറ കാർട്ടോസാറ്റിലുണ്ട്. 9.6 കിലോമീറ്ററാണ് ഈ ചിത്രങ്ങളുടെ വീതി (സ്വാത്ത്). സ്വതേയുള്ള പാതയിൽ നിന്ന് 45 ഡിഗ്രി വരെ ചെരിച്ച് ചിത്രങ്ങൾ എടുക്കാനും ഈ ക്യാമറ ഉപയോഗിച്ച് സാധിക്കും.
ദൗത്യത്തിന്റെ തരം | 5 years Earth observation |
---|---|
ഓപ്പറേറ്റർ | ISRO |
COSPAR ID | 2007-001B |
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |
വിക്ഷേപണസമയത്തെ പിണ്ഡം | 680 കിലോഗ്രാം (1,500 lb) |
ഊർജ്ജം | 900 watts |
ദൗത്യത്തിന്റെ തുടക്കം | |
വിക്ഷേപണത്തിയതി | 10 January 2007, 03:45 | UTC
റോക്കറ്റ് | PSLV C7[1] |
വിക്ഷേപണത്തറ | Satish Dhawan FLP[2] |
പരിക്രമണ സവിശേഷതകൾ | |
Reference system | Geocentric |
Regime | Sun-synchronous |
Perigee | 630 കിലോമീറ്റർ (390 മൈ) |
Apogee | 630 കിലോമീറ്റർ (390 മൈ) |
Inclination | 97.91 degrees |
Period | ~90 minutes |
Repeat interval | 4 days |
പ്രധാന camera | |
Wavelengths | 0.5 μm - 0.85 μm |
Resolution | Less than 1 metre |
വിക്ഷേപണം
തിരുത്തുക2007 ജനുവരി 10-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ശൂന്യാകാശകേന്ദ്രത്തിൽ നിന്നാണ് കാർട്ടോസാറ്റ് 2 വിക്ഷേപിച്ചത്. ഐ.എസ്.ആർ.ഒ.-യുടെ പി.എസ്.എൽ.വി. സി.7 റോക്കറ്റിൽ വിക്ഷേപിച്ച് കാർട്ടോസാറ്റ് 2-ൽ നിന്നുള്ള ആദ്യചിത്രം ജനുവരി 11-ന് തന്നെ ലഭ്യമായി.
അവലംബം
തിരുത്തുക- ↑ PSLV C7
- ↑ http://www.isro.org/pslv-c7/photos/layout30.jpg
- ↑ ജി.ഐ.എസ്. ഡെവലപ്മെന്റ് മാഗസിൻ - ജനുവരി 2008 - ന്യൂസ് 2007: ആനുവൽ റൌണ്ടപ്പ് - സ്പേസ് റേസ്