കാർക്കൊനോസെ ദേശീയോദ്യാനം
കാർക്കൊനോസെ ദേശീയോദ്യാനം (Polish: Karkonoski Park Narodowy) ചെക്ക് റിപ്പബ്ലിക്കിന്റെ അതിർത്തിയിൽ, തെക്കുപടിഞ്ഞാറൻ പോളണ്ടിലെ കാർക്കോനോസ്സെ മലനിരകളിലുള്ള ദേശീയോദ്യാനമാണ്.[2]
Karkonosze National Park | |
---|---|
Karkonoski Park Narodowy | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Lower Silesian Voivodeship |
Nearest city | Karpacz, Jelenia Góra |
Area | 55.76 കി.m2 (21.53 ച മൈ) |
Established | 1959 |
Governing body | Ministry of the Environment |
Official name | Subalpine peatbogs in Karkonosze Mountains |
Designated | 29 October 2002 |
Reference no. | 1566[1] |
സുഡേറ്റ്‍സ് പർവ്വതനിരയിലെ ഏറ്റവും ഉയർന്ന ഭാഗമായ ലോവർ സിലെസിയൻ വോയിവോഡെഷിപ്പിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. 55.10 ചതുരശ്രകിലോമീറ്ററോളം വരുന്ന പ്രദേശം 1959 ലാണ് ഒരു ദേശയോദ്യാനമായി സൃഷ്ടിക്കപ്പെട്ടത്.
ഇന്ന്, 55.76 ചതുരശ്ര കിലോമീറ്റർ (21.53 ചതുരശ്ര മൈൽ) പ്രദേശത്തായി ദേശീയോദ്യാനം വിപുലീകരിക്കപ്പെട്ടിരിക്കുന്നു. അതിൽ 17.18 ചതുരശ്ര കിലോമീറ്റർ കർശനമായി സംരക്ഷിക്കപ്പട്ടിരിക്കുന്ന പ്രദേശമാണ്. ദേശീയോദ്യാനത്തിൻറ ഭൂരിഭാഗം പ്രദേശങ്ങളും, അതായത് ഏകദേശം 33.80 ചതുരശ്ര കിലോമീറ്റർ പ്രദേശം വനമേഖലയിൽ ഉൾപ്പെടുന്നു. 1992 ൽ കാർക്കൊനോസെ ദേശീയോദ്യാനം, അയലത്തെ ചെക്ക് ദേശീയോദ്യാനവുമായി ചേർത്ത്, യുനെസ്കോയുടെ മാൻ ആൻറ് ബയോസ്ഫിയർ (MaB) പ്രോഗ്രാമിൻറെ കീഴിൽ കിർകോണോസ് / കാർക്കൊനോസെ ജൈവമണ്ഡലത്തിന്റെ ഭാഗമായി മാറി.[3] കൂടാതെ, 40 ഹെക്ടർ പീറ്റ് ബോഗ്സ്, റാംസർ അന്താരാഷ്ട്ര തണ്ണീർത്തട പ്രദേശമായി പ്രഖ്യാപിച്ചു.
അവലംബം
തിരുത്തുക- ↑ "Subalpine peatbogs in Karkonosze Mountains". Ramsar Sites Information Service. Retrieved 25 April 2018.
- ↑ "Karkonoski National Park". Polish National Parks. Uniwersytet im. Adama Mickiewicza w Poznaniu (Adam Mickiewicz University, Poland). 2008. Archived from the original on 2013-04-10. Retrieved January 13, 2013.
- ↑ UNESCO (2007). "Krkonose/Karkonosze; Czech Republic/Poland". General Description. Biosphere Reserve Information. United Nations Educational, Scientific and Cultural Organization. Retrieved January 13, 2013. (See: UNESCO brochure Archived 2015-05-01 at the Wayback Machine. in PDF).