ഇറ്റലിയിൽ നിന്നുള്ള ഒരു വിധവയും അഗസ്റ്റീനിയൻ കന്യാസ്ത്രീയുമായിരുന്നു കാസിയായിലെ റീത്ത (മാർഗരീറ്റ ലോട്ടി). റോമൻ കത്തോലിക്കാ സഭ ഇവരെ ഒരു വാഴ്ത്തപ്പെട്ടവരായും, പിന്നീട് വിശുദ്ധയായും പ്രഖ്യാപിച്ചിരുന്നു. ഭർത്താവിന്റെ മരണശേഷം അഗസ്റ്റീനിയൻ സന്യാസിനീ സമൂഹത്തിൽ ചേർന്ന റീത്ത, സന്യാസവും പ്രാർത്ഥനയും ശീലിച്ചു. സ്വയം ഏൽക്കുന്ന ശരീരപീഢകളിലൂടെ ദൈവികസാമീപ്യം തേടുക എന്നതായിരുന്നു ഇവരുടെ രീതി[1]. റീത്തയുടെ പ്രാർത്ഥനകളുടെ ഫലപ്രാപ്തി സാധ്യത കൂടുതലായിരുന്നു എന്ന് വിശ്വാസികൾ അവകാശപ്പെട്ടുതുടങ്ങി. 1900 മെയ് 24ന് ലിയോ പതിമൂന്നാമൻ മാർപാപ്പ റീത്തയെ വിശുദ്ധയായി പ്രഖ്യാപിച്ചു. മെയ് 22 നാണ് അവരുടെ തിരുനാൾ ആഘോഷിക്കുന്നത്. അവരെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ, അവർക്ക് പേട്രണസ് ഓഫ് ഇംപോസിബിൾ കോസസ് എന്ന പദവി ലഭിച്ചു. അതേസമയം പല കത്തോലിക്കാ സമൂഹങ്ങളിലും, ദുരുപയോഗം ചെയ്യപ്പെട്ട ഭാര്യമാരുടെയും ഹൃദയം തകർന്ന സ്ത്രീകളുടെയും രക്ഷാധികാരിയായി റീത്ത അറിയപ്പെട്ടു. അവരുടെ അഴുകാത്ത ശരീരം ഇന്നും സാന്താ റീത്ത ഡാ കാസിയയിലെ ബസിലിക്കയിൽ അവശേഷിക്കുന്നു.

കാസിയായിലെ റീത്ത
Rita of Cascia
പേട്രൺ സെയിന്റ് ഓഫ് ഇംപോസിബിൾ
വിധവ
ജനനം1381
Roccaporena, Perugia, Umbria, ഇറ്റലി
മരണം1457 മേയ് 22
കാസിയ, Perugia, Umbria, ഇറ്റലി
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ
വാഴ്ത്തപ്പെട്ടത്1627, റോം by Pope Urban VIII
നാമകരണംMay 24, 1900, റോം by Pope Leo XIII
പ്രധാന തീർത്ഥാടനകേന്ദ്രംCascia
ഓർമ്മത്തിരുന്നാൾമേയ് 22
പ്രതീകം/ചിഹ്നംforehead wound, rose, bees
മദ്ധ്യസ്ഥംLost and impossible causes, interline travel, sickness, wounds, marital problems, abuse, mothers

ജീവിതരേഖ

തിരുത്തുക

1381- ൽ ഇറ്റലിയിലെ കാസിയയിൽ മാർഗരീറ്റാ ലോട്ടി ജനിച്ചു.

കന്യാസ്‌ത്രീയാകാനായിരുന്നു റീത്തയുടെ ചെറുപ്പത്തിലെ ആഗ്രഹം. എന്നാൽ മാതാപിതാക്കൾ അവളുടെ ആഗ്രഹത്തിന്‌ വിരുദ്ധമായി വിവാഹം ചെയ്‌തയച്ചു. പലവിധ തിന്മകളുടെ ഉടമയുമായിരുന്ന ഭർത്താവ് പാവലോ മൻജീനി അവളെ കഠിനമായി ദേഹോപദ്രവം ചെയ്തിരുന്നു. അവർക്ക്‌ രണ്ടു മക്കൾ ജനിച്ചു, അവരെയും പിതാവ് തന്റെ ചെയ്‌തികളെല്ലാം പഠിപ്പിച്ചു. ഈ ചെയ്തികളൊന്നും റീത്തയെ ദൈവവിശ്വാസത്തിൽ നിന്നും അകറ്റിയില്ല. ഈ വിശ്വാസത്തോടെ തന്നെ അവൾ തന്റെ ദാമ്പത്യകടമകൾ വിശ്വസ്‌തതയോടെ നിർവഹിക്കുകയും ദിനേന ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്‌തു. ദാമ്പത്യജീവിതം 20 വർഷത്തോടടുത്ത വേളയിൽ ഭർത്താവ്‌ ഒരു അക്രമിയുടെ കുത്തേറ്റ്‌ മരണപ്പെട്ടു. എന്നാൽ തന്റെ പ്രവർത്തികളെ ഓർത്ത് പശ്ചാത്തപത്തോടെയായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്‌.

1457 മെയ്‌ 22 - നായിരുന്നു റീത്തയുടെ മരണം. 1627-ൽ [[ഉർബൻ എട്ടാമൻ മാർപ്പാപ്പ റോമിൽ വച്ച് റീത്തയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ലിയോ പതിമൂന്നാമൻ മാർപ്പാപ്പ 1900 മേയ് 24 - ന് വിശുദ്ധയായി ഉയർത്തി. സഭ അസാധ്യകാര്യങ്ങളുടെ മാധ്യസ്ഥയായി റീത്തയെ വണങ്ങുന്നു.

ഇന്ത്യയിൽ, കേരളത്തിൽ, കൊല്ലം ജില്ലയിൽ,വെള്ളിമൺ,നാന്തിരിക്കൽ എന്ന പ്രദേശത്ത് വിശുദ്ധ റീത്തയുടെ നാമദേയത്തിലുള്ള ദേവാലയം സ്ഥിതി ചെയ്യുന്നുണ്ട്.നവികരിച്ച ദേവാലയം 2024 ജനുവരി 6നു കൊല്ലം ബിഷപ്പ് പോൾ ആന്റണി മുല്ലശേരി അശ്ലീർവദിച്ചു.


ആലപ്പുഴ പുളിങ്കുന്ന് കണ്ണാടിയിൽ കാസിയായിലെ റീത്തയുടെ നാമധേയത്തിൽ ഉള്ള ദേവാലയം സ്ഥിതി ചെയ്യുന്നുണ്ട്. അവരുടെ തിരുശേഷിപ്പ് ഉള്ള ഏഷ്യയിലെ 2 ദേവാലയങ്ങൾ ആണ് ഇവ. കാസിയായിലെ റീത്തയുടെ നാമധേയത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ മറ്റ് കത്തോലിക്ക ദേവാലയങ്ങളിൽ ഒന്ന് എറണാകുളം - അങ്കമാലി അതിരൂപതയിലെ എറണാകുളം ജില്ലയിൽ അങ്കമാലിക്കടുത്തുള്ള സൗത്ത് ചമ്പന്നൂർ പള്ളിയും മറ്റൊന്ന് ഇടുക്കി ജില്ലയിൽ കാളിയാർ പള്ളിയും ആണ്.

 
A popular religious depiction of Saint Rita during her partial Stigmata
  1. "Catholic Encyclopedia: St. Rita of Cascia".

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാസിയായിലെ_റീത്ത&oldid=4118763" എന്ന താളിൽനിന്ന് ശേഖരിച്ചത്