കാസിരംഗ ദേശീയോദ്യാനം
(കാശിരംഗ ദേശീയോദ്യാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അസം സംസ്ഥാനത്തിലെ ഗോലഘട്ട്, നാഗോവൻ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് കാസിരംഗ ദേശീയോദ്യാനം. 1974-ൽ രൂപീകൃതമായി. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന നിലയിൽ കാസിരംഗ ലോകപ്രസിദ്ധമാണ്. ലോകത്താകെയുള്ള കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും ഇവിടെ കാണപ്പെടുന്നു. 1905-ൽ റിസർവ് ഫോറസ്ററ് ആയും 1974-ൽ ദേശീയോദ്യാനമായും 2006-ൽ ടൈഗർ റിസർവായും പ്രഖ്യാപിക്കപ്പെട്ടു. 1985-ൽ ലോകപൈതൃകപ്പട്ടികയിൽ ഇടം നേടി.[1]
കാസിരംഗ ദേശീയോദ്യാനം Kaziranga National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Golaghat and Nagaon districts, Assam, India |
Nearest city | ജോർഹത്, ദിസ്പൂർ |
Area | 430 ച. �കിലോ�ീ. (4.6×109 sq ft) |
Established | 1905 |
Governing body | ഭാരത സർക്കാർ, ആസാം സർക്കാർ |
Official name | Kaziranga National Park |
Type | Natural |
Criteria | ix, x |
Designated | 1985 (9th session) |
Reference no. | 337 |
State Party | India |
Region | Asia-Pacific |
ഭൂപ്രകൃതി
തിരുത്തുക471 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. നിത്യഹരിത വനമേഖലയാണിത്. ചതുപ്പു നിലങ്ങളും പുൽമേടുകളും ഇവിടെ ധാരാളമായുണ്ട്.
ജന്തുജാലങ്ങൾ
തിരുത്തുകകാണ്ടാമൃഗത്തെ കൂടാതെ കാട്ടുപോത്ത്, തൊപ്പിക്കാരൻ ലംഗൂർ, നീണ്ട കൈകളുള്ള ഹൂലോക്ക് ഗിബ്ബൺ എന്ന കുരങ്ങ്, ആന, കടുവ, ഗംഗാ ഡോൾഫിൻ, ഗൗർ, സംഭാർ എന്നീ മൃഗങ്ങളെയും ഇവിടെ കാണാം.
ചിത്രശാല
തിരുത്തുക-
ഇന്ത്യൻ റോളർ
-
ഇന്ത്യൻ കണ്ടാമൃഗം
-
കാട്ടുപന്നി
-
കാട്ടുപോത്ത്
-
കാസിരംഗയിലെ മാനുകൾ
-
സ്വർണ്ണക്കുരങ്ങ്
-
മാൻ
-
തത്ത
-
കഴുകൻ
-
ഏഷ്യൻ ആനകൾ
-
കാട്ടുകോഴി
-
കാണ്ടാമൃഗം അമ്മയും കുഞ്ഞും
അവലംബം
തിരുത്തുക- ↑ [മാതൃഭൂമി ഇയർബുക്ക് പ്ലസ് 2013 (താൾ -462)]