കാവ് (ചുമട്)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തോളിൽ കുറുകെ തൂക്കിയിടാവുന്ന ദണ്ഡിനെയാണ് കാവ് എന്ന് വിളിക്കുന്നത്. വസ്തുക്കൾ ഇരുവശത്തുമായി കൊളുത്തിയിട്ട് തൂക്കിയെടുത്തു കൊണ്ടുപോകാൻ ഇത് സൗകര്യമൊരുക്കുന്നു. പുരാതനകാലത്ത് വളരെ പ്രചാരത്തിലിരുന്ന ഈ രീതി ഇന്ന് മത്സ്യം വിൽക്കുന്നവർ കൂടുതലായി ഉപയോഗിച്ചുവരുന്നു. മുരുകന്റെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കാവടി (കാവ്+വടി) ഇതിന്റെ ഒരു രൂപാന്തരമാണ്.