കാവെർനാസ് ഡൊ പെര്വാക്കു ദേശീയോദ്യാനം
കാവെർനാസ് ഡൊ പെരാക്കു ദേശീയോദ്യാനം (പോർച്ചുഗീസ് : Parque Nacional Cavernas do Peruaçu) ബ്രസീലിലെ മിനാസ് ഗെറൈസ് സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം ഇതിലെ വലിയ ചുണ്ണാമ്പുകല്ലു ഗുഹകളാൽ പ്രസിദ്ധമാണ്.
Cavernas do Peruaçu National Park | |
---|---|
Parque Nacional Cavernas do Peruaçu | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Januária, Minas Gerais |
Coordinates | 15°07′19″S 44°19′26″W / 15.122°S 44.324°W |
Designation | National park |
Administrator | ICMBio |
സ്ഥാനം
തിരുത്തുകഈ ദേശീയോദ്യാനത്തിൻറെ വിസ്തൃതി 56,448 ഹെക്ടർ (139,490 ഏക്കർ) ആണ്. 1999 സെപ്റ്റംബർ 21 നു രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യനാത്തിൻറെ ഭരണം നടത്തുന്നത് ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേർസിറ്റി കൺസർവേഷനാണ്.[1] ഈ ദേശീയോദ്യാനം മിനാസ് ഗെറൈസ് സംസ്ഥാനത്തിനു വടക്കുള്ള ജനുവരിയ, ഇറ്റക്കറമ്പി, സാവോ ജൊവാവോ ഡാസ് മിസ്സോയെസ് തുടങ്ങിയ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങൾ ഉൾക്കൊള്ളുന്നു. സമീപത്തായി സ്റ്റേറ്റ് ഫോറസ്ട്രി ഇൻസ്റ്റിറ്റ്യൂട്ടിൻറെ ഭരണത്തിലുള്ള വെരെഡാസ് സംസ്ഥാന പാർക്ക്, ക്സാക്രിയാമ്പ ഇന്ത്യൻ റിസർവ്വ് എന്നിവ സ്ഥിതിചെയ്യുന്നു.[2]
ചിത്രശാല
തിരുത്തുക-
Cave entrance
-
Rock painting in Janelão cave
-
Dolina dos Macacos sinkhole